
ബ്രിട്ടനിലെ ലോകപ്രശസ്ത സ്റ്റോണ്‍ഹെന്‍ജില്‍ സ്‌പ്രേ പെയിന്റടിച്ച് പരിസ്ഥിതി പ്രവർത്തകർ; സംഭവത്തെ അപലപിച്ച് ഋഷി സുനക്
ബ്രിട്ടനിലെ ലോകപ്രശസ്ത നിര്‍മിതിയായ സ്റ്റോണ്‍ഹെന്‍ജില്‍ സ്‌പ്രേ പെയിന്റ് ചെയ്തതിന് രണ്ടുപേരെ പോലീസ് പിടികൂടി. രണ്ട് പരിസ്ഥിതി പ്രവർത്തകരാണ് അറസ്റ്റിലായത്. പെട്രോളിയം, ഗ്യാസ് ഖനന ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ നിലപാടിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പൂര്‍ണമായി അവസാനിപ്പിക്കണം എന്ന ആവശ്യമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍. സ്റ്റോണ്‍ഹെന്‍ജിന് സമീപത്തായി നടന്ന ഇംഗ്ലീഷ് ഹെറിറ്റേജിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രിട്ടന്റെ അഭിമാനമായ സ്റ്റോണ്‍ഹെന്‍ജിന് നേരെ നടന്ന ആക്രമണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ലേബര്‍…