
യുഎഇയിലെ മഴക്കെടുതി ; വൈദ്യുതി തടസ്സങ്ങൾ നീക്കുന്നത് അതിവേഗം
കഴിഞ്ഞ ആഴ്ചയിലെ മഴയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധയിൽപെട്ട കുടിവെള്ള, വൈദ്യുതി തടസ്സങ്ങൾ അതിവേഗം പരിഹരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. അതോടൊപ്പം മഴവെള്ളം കൂടിക്കലർന്നതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ സുരക്ഷ ഉറപ്പുവരുത്തിയതായി ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഇതുസംബന്ധിച്ച് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവുമാണ് സംയുക്ത പ്രസ്താവന നടത്തിയത്. രാജ്യത്തിന്റെ വളരെ ചുരുക്കം പ്രദേശങ്ങളിലാണ് മഴവെള്ളം കൂടിക്കലരുന്ന രീതിയിൽ ഭൂഗർഭ ടാങ്കുകളിൽ ലീക്കുകൾ ഉണ്ടായതെന്നും പ്രസ്താവനയിൽ പറഞ്ഞു. വിദഗ്ധരുടെ സംഘം…