
ഒമാനിൽ കനത്ത മഴയിൽ റോഡുകളിൽ ഉണ്ടായ തടസങ്ങൾ നീക്കാൻ ശ്രമം തുടങ്ങി
കനത്ത മഴയിൽ റോഡുകളിലെ തടസ്സം നീക്കി ഗതാഗതം സുഗമമാക്കാനുള്ള ഊർജിത ശ്രമവുമായി അധികൃതർ. ഗതാഗതം, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും മുനിസിപ്പാലിറ്റികളുമാണ് വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. വിവിധ ഗവർണറേറ്റുകളിലെ റോഡുകളിലേക്കുവീണ വലിയ പാറകളും കല്ലുകളും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് നീക്കംചെയുന്നത്. കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടാനുള്ള പ്രവൃത്തിയും നടന്നുവരുകയാണ്. തകർന്ന റോഡുകളിൽ നിന്ന് മണ്ണുകളും പാറകളും നീക്കം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും മന്ത്രാലയം സ്വീകരിക്കുന്നുണ്ടെന്ന് വടക്കൻ ശർഖിയ ഗവർണറേറ്റിലെ റോഡ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ്…