വിഷലിപ്തമായ കാര്യങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് എതിരെ പറഞ്ഞ ആൾ; സന്ദീപ് വാര്യരെ ക്രിസ്റ്റല്‍ ക്ളിയര്‍ എന്ന് വിശേഷിപ്പിരുന്നുവെന്ന ആക്ഷേപം തള്ളി എ.കെ ബാലന്‍

ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യരെ ക്രിസ്റ്റല്‍ ക്ളിയര്‍ എന്ന് വിശേഷിപ്പിരുന്നുവെന്ന ആക്ഷേപം തള്ളി സിപിഎം നേതാവ് എ.കെ ബാലന്‍. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞത്  സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിരുന്നു. അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷലിപ്തമായ കാര്യങ്ങൾ മത ന്യൂനപക്ഷങ്ങൾക്ക് എതിരെ പറഞ്ഞ ആളാണ് സന്ദീപ്. അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും  അത്  ഇല്ലാതാക്കാൻ കഴിയില്ല. രാഹുൽ സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയും.രാഹുലിന് വലിയ തിരിച്ചടി ലഭിക്കും. സന്ദീപിന്‍റെ …

Read More

ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ല; ജനതാദള്‍ എസിന് കേരളത്തില്‍ മുന്നറിയിപ്പു നല്‍കി സിപിഎം

കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമായ ജനതാദള്‍ എസിന് കേരളത്തില്‍ മുന്നറിയിപ്പു നല്‍കി സിപിഎം. ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി. ഈ വിഷയത്തിൽ അടിയന്തിരമായി പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃത്വത്തോട് സിപിഎം നിർദേശിച്ചു. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎം നിർദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങളിലേക്ക് ജെഡിഎസ് നീങ്ങി. ഒക്ട‌ോബർ ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. ഇതിന് മുൻപ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമങ്ങളും…

Read More

‘ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽനിന്നു മറച്ചുവയ്ക്കേണ്ടതില്ല’; വിമർശിച്ച് രാഹുൽ

രാജ്യത്തിന്റെ യാഥാർഥ്യം അതിഥികളിൽനിന്ന് സർക്കാർ  മറച്ചുവയ്ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ”കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട ആളുകളെയും മൃഗങ്ങളെയും മറയ്ക്കുന്നു. ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽനിന്നും മറച്ചുവയ്ക്കേണ്ട ആവശ്യമില്ല”– എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. മഹാത്മാഗാന്ധി സ്മാരകത്തിലേക്കുള്ള ജി20 പ്രതിനിധികളുടെ സന്ദർശനത്തിന് മുന്നോടിയായി സെൻട്രൽ ഡൽഹിയിലെ രാജ്ഘട്ടിലും പരിസരങ്ങളിലും കുരങ്ങുകളുടെയും നായ്ക്കളുടെയും ശല്യം തടയാൻ ഡൽഹി പൊലീസ് ഏജൻസികളുടെ സഹായം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാജ്യാന്തര നേതാക്കൾ സഞ്ചരിക്കാൻ സാധ്യതയുള്ള…

Read More