
മഴ ശമിച്ചു ; യുഎഇയിൽ ശുചീകരണം പ്രവർത്തനം സജീവം , വെള്ളം ഇറങ്ങി തുടങ്ങി
തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച് ചൊവ്വാഴ്ച തകർത്ത് പെയ്ത മഴ നിലച്ചപ്പോൾ ദുരിതം ബാക്കി. രാജ്യത്തെ എല്ലാ എമിറേറ്റുകളെയും നഗരങ്ങളെയും ബാധിച്ച മഴ ദുബൈയിലും ഷാർജയിലും അപ്രതീക്ഷിതമായ രീതിയിൽ വെള്ളം ഉയരാൻ കാരണമായി. അതേസമയം, അധികൃതർ മഴ മുൻകൂട്ടി കണ്ട് സ്വീകരിച്ച നടപടികൾ അപകടങ്ങൾ കുറയാൻ കാരണമായി. സ്കൂളുകളും സർക്കാർ ജീവനക്കാരുടെ പ്രവർത്തനവും പൂർണമായും ഓൺലൈനിലാക്കിയതും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയതും അപകടങ്ങൾ കുറച്ചു. ഇതിനകം ഒരു മരണം മാത്രമാണ് റെക്കോർഡ് പേമാരിക്കിടയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റാസല്‍ഖൈമ ദക്ഷിണ…