
ഹരിത സൗദി ലക്ഷ്യം; നിലവിലെ ഇന്ധനങ്ങൾക്ക് പകരം യൂറോ ഫൈവ് ക്ലീൻ പെട്രോളും ഡീസലുമെത്തുന്നു
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സൗദി അറേബ്യ നിലവിലെ ഇന്ധനങ്ങൾക്ക് പകരമായി യൂറോ ഫൈവ് ക്ലീൻ പെട്രോളും ഡീസലും വിപണിയിലെത്തിക്കുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതായി സൗദി ഊർജ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ ഇന്ധനങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന സംയുക്തങ്ങളുടെ അളവ് വലിയ തോതിൽ കുറച്ചാണ് വിപണിയിലെത്തിക്കുന്നത്. എല്ലാ തരം വാഹനങ്ങളിലും ഉപയോഗിക്കാവുന്നതാണന്നും കൂടുതൽ കാര്യക്ഷമത നൽകുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ‘വിഷൻ 2030’ന്റെ ഭാഗമായി ‘ഗ്രീൻ സൗദി’ ലക്ഷ്യം കൈവരിക്കുന്നതിന് പുറംതള്ളപ്പെടുന്ന കാർബണിന്റെ അളവിൽ കുറവുവരുത്തുക എന്ന വലിയ ലക്ഷ്യമാണ്…