ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്;  ക്വാണ്ടം മെക്കാനിക്‌സിലെ സംഭാവനകൾക്കാണ് പുരസ്‌കാരം

ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്. അലെയ്ൻ ആസ്‌പെക്ട് (ഫ്രാൻസ്), ജോൺ എഫ്. ക്ലൗസർ (യുഎസ്), ആന്റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലെ നിർണായക സംഭാവനകൾക്കാണ് പുരസ്‌കാരം. സ്റ്റോക്കോമിലെ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.  കഴിഞ്ഞ വർഷം സ്യുകുറോ മനാബെ, ക്ലൗസ് ഹാസ്സെൽമാൻ, ഗിയോർജിയോ പാരിസി തുടങ്ങിയവർക്കായിരുന്നു പുരസ്‌കാരം. ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്.   

Read More