പിന്നോക്കക്കാരുടെ കാര്യം നോക്കാൻ ആഗ്രഹമെന്നാണ് പറഞ്ഞത്; ‘പറഞ്ഞത് ഇഷ്ടമായില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നുവെന്ന് സുരേഷ് ഗോപി

പിന്നാക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സരേഷ് ഗോപി. തൻ്റെ പ്രസ്താവന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തില്ല. അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ്. എനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ട്. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു. 38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. നല്ല ഉദ്ദേശം…

Read More

കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം ; ക്ലാസുകൾ ആരംഭിക്കുക ജൂൺ 24ന്

കേരളത്തിൽ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചതിനൊപ്പം പ്ലസ് വണ്‍ പ്രവേശന നടപടികളും വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് ശിവൻ കുട്ടി പറഞ്ഞു. മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 29ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇത്തവണ…

Read More

അവധിക്കാല ക്ലാസുകള്‍ വേണ്ട; നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

കേരള സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ക്ലാസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും പരാതി ഉയരുന്നുണ്ട്. ചില സ്കൂളുകൾ ക്ലാസിന് പണം പിരിക്കുന്നതായി പരാതിയുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ വെക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളടക്കം ഉണ്ടാക്കുന്നു. ക്ലാസുകൾ നടത്തരുതെന്ന് നിർദേശമുണ്ടെങ്കിലും ചില സ്‌കൂളുകൾ ക്ലാസുകളുടെ പേരിൽ രക്ഷിതാക്കളുടെ കൈയിൽ നിന്ന് നിർബന്ധപൂർവം പണം പിരിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു. കേരള സിലബസിന് കീഴിലല്ലാത്ത…

Read More

ട്യൂഷന്‍ സെന്ററുകള്‍ക്ക് രാത്രി ക്ലാസ് നടത്താം: കേരള ഹൈക്കോടതി

ട്യൂഷന്‍ സെന്ററുകള്‍ രാത്രി ക്ലാസ് നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം വിനോദയാത്ര നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവില്‍ ഇടപെട്ടില്ല. ട്യൂഷൻ സെന്ററുകള്‍ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്. വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ട്യൂട്ടോറിയല്‍സ് ആന്‍ഡ് ടീച്ചേഴ്‌സ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. പഠനത്തില്‍ പിന്നാക്കമുള്ള പല കുട്ടികളും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതില്‍ ട്യൂഷന്‍…

Read More

ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ട് ബിഹാർ

സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവിഭാഗക്കാരുമാണെന്ന്‌ സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്. 13 കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതിപിന്നാക്ക- പിന്നാക്ക വിഭാഗങ്ങള്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നവരാണ്‌.അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12…

Read More

സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകൾ വിലക്കി ജയിൽ മേധാവി ഉത്തരവിട്ടു

സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകളും ആത്യാന്മിക ക്ലാസുകളും വേണ്ടെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും കഴിഞ്ഞ മാസം 30 ഓടെ അവസാനിച്ചതായി അദ്ദേഹം അറിയിച്ചു. ഇനി മുതൽ തടവുപുള്ളികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മോട്ടിവേഷൻ സംഘടന കളുടെ പാനൽ നൽകണമെന്നും ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി.  സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകൾക്ക് ജയിലുകൾക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവർ തടവുപുള്ളികൾക്ക് ആധ്യാത്മിക ക്ലാസുകൾ നൽകിയിരുന്നു….

Read More