ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; പൊലീസിനും പാർട്ടി പ്രവർത്തകർക്കും പരുക്ക്

ഇടുക്കിയിൽ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിടെ സംഘർഷം. കോൺഗ്രസ് -സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സ്ഥലത്ത് പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ പൊലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും ചെറിയ രീതിയിൽ പരിക്കേറ്റു. 

Read More

പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെട്ട് അജിത്ത് വിഭാഗത്തിന്റെ അപേക്ഷ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെട്ട് അജിത് പവാർ വിഭാഗം നൽകിയ അപേക്ഷയിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളോടും മറുപടി തേടി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ് അയച്ചു. വിശദാംശങ്ങൾ ഓഗസ്റ്റ് 17നകം സമർപ്പിക്കണം. ഈ മാസം രണ്ടിനാണ് അജിത് പവാർ പാർട്ടി പിളർത്തി എൻഡിഎ സർക്കാരിന്റെ ഭാഗമായത്. എന്നാൽ, അതിനു രണ്ടു ദിവസം മുൻപ് ജൂൺ 30ന് എഴുതിയ കത്തിൽ അജിത്തിനെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തു എന്നാണ് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കത്തിൽ അജിത് വിഭാഗം പറയുന്നത്. പാർട്ടിയുടെ പേര്,…

Read More

ബീച്ച് ആശുപത്രിയിൽ ഹൗസ് സർജൻമാർ ഏറ്റുമുട്ടി

ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയായത്. അത്യാഹിത വിഭാഗത്തിൽ രോഗികളുടെ മുൻപിൽ തുടങ്ങിയ വാക്കേറ്റവും അടിപിടിയും ഹൗസ് സർജൻമാരുടെ മുറിയിലും തുടർന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്‌നങ്ങൾ അരമണിക്കൂറോളം നീണ്ടു. അടിപിടിയെ തുടർന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു. നെഞ്ചുവേദനയെ തുടർന്ന്…

Read More

 പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം: സഭ താല്‍ക്കാലിമായി നിർത്തി

നിയമസഭയില്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിമര്‍ശിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാനടപടികള്‍ അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചു. 11 മണിക്ക് കാര്യോപദേശക സമിതി ചേരും. സഭ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും…

Read More

തമിഴ്നാട്ടിൽ പ്രദർശനയുദ്ധം

ജനുവരി 11 നു തമിഴ്നാട്ടിൽ ഒരു വലിയ അങ്കത്തിന് ആരംഭം കുറിക്കുകയാണ്. പ്രാദേശികമായി ഏറ്റവുമധികം ആരാധകരുള്ള രണ്ടു നടന്മാരുടെ പുതിയ ചിത്രങ്ങൾ അന്നേ  ദിവസം റിലീസാവുകയാണ്. ഇരു ചിത്രങ്ങളും അന്നേ ദിവസം ലോകമെമ്പാടുമാണ് പ്രദർശനത്തിനെത്തുന്നത്. എച് വിനോദ് ഒരുക്കുന്ന ‘തുനിവ്’ അജിത് നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ്. വിജയ് അഭിനയിക്കുന്ന ‘വാരിസ്’ ആണ് അടുത്ത ചിത്രം. ‘വാരിസ്’ വംശി  പെടാംപള്ളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. വെളുപ്പാൻ കാലത്തു 1 മണിയോടെയാണ് കേരളമുൾപ്പെടെ ‘തുനിവി’ന്റെ പ്രദർശനം ആരംഭിക്കുന്നത്. ‘വാരിസ്’ രാവിലെ…

Read More

ഫുട്‌ബോൾ ആഘോഷത്തിനിടെ സംഘർഷം: കണ്ണൂരിൽ 3 പേർക്ക് വെട്ടേറ്റു

ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്‌ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു. കണ്ണൂർ പള്ളിയാൻമൂലയിലാണ് ഫുട്‌ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റത്. വെട്ടേറ്റവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ് എന്നാണ് വിവരം. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അനുരാഗ്, ആദർശ്,  അലക്‌സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ അനുരാഗിന്റെ നില അൽപം ഗുരുതരമാണ്. സംഭവത്തിൽ അക്രമികളായ ആറ് പേരെ കണ്ണൂർ…

Read More

ബാലരാമപുരത്ത് വിവാഹ വീട്ടിൽ കൂട്ടത്തല്ല്; വധുവിൻറെ അച്ഛനടക്കം 30 പേർക്ക് പരുക്ക്

ബാലരാമപുരത്ത് വിവാഹ വീട്ടിൽ കൂട്ടത്തല്ല്. വധുവിൻറെ അച്ഛൻ ഉൾപ്പെടെ മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. വിവാഹത്തലേന്ന് നടത്തിയ സൽക്കാരത്തിനിടെയാണ് കയ്യാങ്കളിയുണ്ടായത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് വീട്ടിലേക്കു വരികയും സമ്മാനമായി പണം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാൽ, കുടുംബം പണം നിഷേധിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മുൻപ് വധുവിന്റെ സഹോദരനെ…

Read More

കത്ത് വിവാദം; നഗരസഭയിൽ ഏറ്റുമുട്ടി സിപിഎം – ബിജെപി കൗൺസിലർമാർ

കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനുള്ളിൽ സിപിഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീമിനെ ബി ജെ പി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. യുഡിഎഫ് കൗൺസിലർമാർ മേയറെ കയ്യേറ്റം ചെയ്തെന്നാണ് സിപിഎമ്മിൻറെ ആരോപണം. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ കാണാനെത്തിയ വയോധികയ്ക്കു സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. വിധവാ പെൻഷന്റെ കാര്യം അന്വേഷിക്കാനാണ് വയോധിക കോർപറേഷനിലെത്തിയത്. വയോധിക ഉൾപ്പെടെ നിരവധി പേർ മുറിയിലിരിക്കുമ്പോഴാണ് ബിജെപി പ്രവർത്തകർ മുറി പൂട്ടിയത്. പ്രതിഷേധം ഉണ്ടായതു കണ്ട്…

Read More