കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്: സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം 4 പേര്‍ക്ക് സസ്പെൻഷൻ

കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട്  എന്നിവരെ സംഘടനയിൽ നിന്ന് സസ്പെൻ്റെ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്യാമ്പിൽ സംഘർഷം ഉണ്ടായത്. നിരവധി പ്രവർത്തകർക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൻറെ ജനൽച്ചില്ലുകൾ തകർന്നു. വാര്‍ത്ത മാധ്യമങ്ങൾക്ക് നൽകിയെന്ന…

Read More

കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ തമ്മിൽ തല്ല് ; സംഘടനാ നേതൃത്വത്തിന് വീഴ്ച പറ്റി , കെപിസിസി അന്വേഷണ സമിതി

കെഎസ്‍യു സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ലില്‍ സംഘടനാ നേതൃത്വത്തിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി കെപിസിസി അന്വേഷണ സമിതി. വിശദമായ അന്വേഷണം നടത്തി കൂടുതല്‍ പേര്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്നാണ് ആവശ്യം. കെപിസിസി നേതൃത്വവുമായി ആലോചിക്കാതെയാണ് ക്യാമ്പ് നിശ്ചയിച്ചതെന്നും കെ സുധാകരനെ ക്ഷണിക്കാഞ്ഞത് വിഭാഗീയതയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മൂന്നംഗ സമിതി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് കെപിസിസി അധ്യക്ഷന് കൈമാറി. അലോഷ്യസ് സേവിയറിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി, ക്യാംപ് നടത്തിപ്പില്‍ പരാജയപ്പെട്ടുവെന്നാണ് കെപിസിസി അന്വേഷണ സമിതിയുടെ പ്രധാന കുറ്റപ്പെടുത്തല്‍. തെക്കന്‍ മേഖലാ…

Read More

ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ബിഹാറില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിഹാറിലെ സരണില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സരണിലെ സംഘര്‍ഷങ്ങളില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസത്തേക്ക് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. ഇവിടെ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. സരണിലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. 

Read More

പാലക്കാട് ഓട്ടോ പാർക്കിംഗിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; പത്ത് പേർക്ക് പരിക്ക്

പാലക്കാട് ഓട്ടോ പാർക്കിംഗിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ പത്ത് പേർക്ക് പരിക്ക്. മേട്ടുപ്പാറയിലാണ് സംഭവം. മേട്ടുപ്പാറ സ്വദേശി കുമാരൻ, സഹോദരൻ നടരാജൻ, ഭാര്യ സെൽവി, മക്കളായ ജിഷ്ണു, ജീവൻ, കുമാരന്റെ മകൻ കാർത്തി, അയൽവാസികളായ രമേശ്, രതീഷ്, പിതാവ് സുബ്രഹ്‌മണ്യം, സഹോദരി തങ്കം എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇത് ചോദ്യം ചെയ്യാനായി രമേശും രതീഷും അടക്കമുള്ളവർ കുമാരന്റെ വീട്ടിലെത്തി. പിന്നാലെ തർക്കം കൈയാങ്കളിയിലെത്തി. അടിപിടിക്കിടെ കുമാരനും വീട്ടുകാർക്കും പരിക്കേറ്റു. കുമാരന്റെ കഴുത്തിനാണ് വെട്ടേറ്റത്….

Read More

ജാർഖണ്ഡിലെ ഇന്ത്യ’ റാലിയിൽ ഏറ്റുമുട്ടി കോൺഗ്രസ്-ആർജെഡി പ്രവർത്തകർ; പരിഹസിച്ച് ബിജെപി

ജാർഖണ്ഡിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ ഏറ്റുമുട്ടി കോൺഗ്രസ് – ആർജെഡി പ്രവർത്തകർ. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനു വഴിയൊരുക്കിയത്. ജാർഖണ്ഡിലെ ചത്ര സീറ്റിൽ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് ആർജെഡിയെ ചൊടിപ്പിച്ചത്. നേതാക്കൾ വേദിയിലിരിക്കുമ്പോൾ അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രവർത്തകർക്ക് പരുക്കേറ്റു. ആരോഗ്യകാരണങ്ങളാൽ രാഹുൽ ഗാന്ധിയും പ്രചാരണത്തിരക്ക് പറഞ്ഞ് മമത ബാനർജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും റാലിക്കെത്തിയില്ല. റാലിയിൽ പ്രകടനപത്രിക പുറത്തിറക്കാനുള്ള നീക്കം മമതയുടെ പ്രതിഷേധത്തെ…

Read More

മാനവീയം വീഥിയിൽ റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണനാണ് വെട്ടേറ്റത്. ഇയാളുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഘർഷം. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് മുമ്പും മാനവീയം വീഥിയിൽ വലുതും ചെറുതുമായ നിരവധി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് നിരീക്ഷണവും കർശനമാക്കിയിട്ടുണ്ടായിരുന്നു. ഇതിനായി പൊലീസ്…

Read More

മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്ത്: മരണം രണ്ടായി

തൃശ്ശൂർ മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ പ്രഭാകരന്റെ മകൻ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂർക്കനാട് ആലുംപറമ്പിൽ വച്ച് സംഘർഷം നടന്നത്. മുൻപ് നടന്ന ഫുട്ട്‌ബോൾ ടൂർണമെന്റിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണെന്ന് പൊലീസ് പറഞ്ഞു. സംഘം ചേർന്ന് ചേരിതിരിഞ്ഞ് നടന്ന സംഘർഷത്തിൽ ആറോളം പേർക്ക് കുത്തേറ്റിരുന്നു. ഇതിൽ വെളുത്തൂർ സ്വദേശി അക്ഷയ് (21) സംഭവ…

Read More

നിറമല്ല കലയാണ് പ്രധാനം; മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല: സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ്

പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നിറമല്ല കലയാണ് പ്രധാനമെന്നും മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല എന്നും വി.ഡി. സതീശന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. നിറത്തിന്റെയും ജാതിയുടേയും പേരിൽ ഒരാൾ അധിക്ഷേപിക്കപ്പെടുമ്പോൾ കലയും സംസ്കാരവും മരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യുട്യൂബ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുനത് അരോചകമാണെന്നും ഇയാൾക്കു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ‘മോഹിനിയായിരിക്കണം…

Read More

‘മമ്മൂട്ടി തിരിച്ച് വിളിച്ചതിന് കണക്കില്ല; ഇമേജിനെ ബാധിക്കുമോ എന്ന് കരുതിയാണ് വിളിച്ചത്’: ശ്രീനിവാസൻ

മമ്മൂട്ടിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് വര്ഷണങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞ് നടൻ ശ്രീനിവാസന്‍. താന്‍ പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും മോഹന്‍ലാലിന് തന്നോട് നീരസം തോന്നിയിട്ടില്ലെന്നും എന്നാല്‍ മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെന്നുമാണ് ശ്രീനിവാസൻ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവം വിശദീകരിച്ചാണ് ശ്രീനിവാസന്‍ സംസാരിച്ചത്. ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. അതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ശ്രീനിവാസന്‍ സംസാരിച്ചത്. ശ്രീനിവാസന്റെ…

Read More

പുൽപ്പളളിയിൽ ജനക്കൂട്ടം ആക്രമാസക്തമായതോടെ ലാത്തിവീശി പൊലീസ്; അവരുടെ ആവശ്യം ന്യായമാണ്, അക്രമസമരം സ്വാഭാവികമല്ലെന്ന് ശശീന്ദ്രൻ

വയനാട് പുൽപ്പളളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ  കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്.വനിതാ പൊലീസിന്റെ കുറവ് സ്ഥലത്തുണ്ട്.  വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ…

Read More