കാലിക്കറ്റ് സർവകലാശാല ഡി-സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷം; കൂടുതൽ നടപടിയുമായി പൊലീസ്, മൂന്ന് കെ.എസ്.യു നേതാക്കൾ അറസ്റ്റിൽ

കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഇന്നലെ ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു. ആലുവയിൽ നിന്നാണ് മാള പൊലീസ് ഇവരെ പിടികൂടിയത്. ഇന്നലെ സംഘർഷത്തിൽ കേരളവർമ കോളജിലെ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ആഷിഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ…

Read More

സിറിയൻ മുൻ പ്രസിഡൻ്റിൻ്റെ അനുയായികളും വിമത സേനയും ഏറ്റുമുട്ടി ; 17 പേർ കൊല്ലപ്പെട്ടു

മുൻ സിറിയൻ പ്രസിഡൻ്റ് ബാഷർ അസദിൻ്റെ അനുയായികളും വിമത സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അസദിന്റെ ഭരണകാലത്തെ ഉദ്യോ​ഗസ്ഥരെ പിടികൂടാനുള്ള ഓപ്പറേഷനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് റിപ്പോർട്ടിൽ പറയുന്നു. ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്‌ടിഎസ്) അംഗങ്ങളാണ് കൊല്ലപ്പെട്ടവരിലേറെയും. 14 ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് അബ്ദുൾ റഹ്മാൻ സ്ഥിരീകരിച്ചു. ബഷാർ അൽ-അസാദുമായി…

Read More

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ; അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന

ജമ്മു കാശ്മീരിലെ കുൽ​ഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു. 2 സൈനികർക്ക് പരിക്കേറ്റു. കുൽ​ഗാമിലെ കാദ്ദർ മേഖലയിൽ ഇന്നലെ വൈകീട്ടാണ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടങ്ങിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും, ആരോ​ഗ്യനില തൃപ്തികരമാണെന്നും സൗത്ത് കശ്മീർ ഡിഐജി അറിയിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

Read More

സംഭൽ സംഘർഷം: 25 പേർ അറസ്റ്റിൽ; ജില്ലയിൽ കടുത്ത നിയന്ത്രണം

യുപി സംഭലിലെ ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർ അറസ്റ്റിൽ. സംഭലിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബർഖ് ഉൾപ്പെടെ 400 പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തിയിരുന്നു. സാമൂഹിക സംഘടനകളും ജനപ്രതിനിധികളും ഉൾപ്പെടെ പുറത്തുനിന്നുള്ളവർക്ക് പ്രത്യേകാനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾക്കും താൽക്കാലിക വിലക്കേർപ്പെടുത്തി.  കസ്റ്റഡിയിലെടുത്തവരുടെ പക്കൽ നിന്നും വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു….

Read More

പാലക്കാട്ടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ല; സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്, ആസ്തി പരിശോധിക്കാം: പ്രതികരിച്ച് സി. കൃഷ്ണകുമാ‍ർ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാ‍ർ. ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും സി കൃഷ്ണകുമാർ പ്രതികരിച്ചു. സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇം​ഗ്ലീഷിലാണ് നൽകിയത്. എൻ ശിവരാജന്‍ കണ്ടുകാണില്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ സി കൃഷ്ണകുമാര്‍ മറുപടി പറഞ്ഞു. 

Read More

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ ; 10 പേരെ വധിച്ചതായി സൈന്യം

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ റിസർവ് ഗാർഡും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സുമാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്നും എ.കെ 47 റൈഫിളുകളും എസ്.എൽ.ആർ റൈഫിളുകളും പ്രദേശത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

Read More

ഗുരുദേവ കോളേജ് സംഘര്‍ഷം: പ്രിന്‍പ്പിലിനെതിരേ നടപടിയുമായി പോലീസ്

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തതായി പോലീസ്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തുവെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന് വെള്ളിയാഴ്ച പോലീസ് നോട്ടീസ് നല്‍കി. അതേസമയം പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന കേസില്‍ പ്രതികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയില്ല. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടുകേസുകളാണ് സ്റ്റേഷനിലുള്ളത്. ഒന്ന് പ്രിന്‍സിപ്പലിനും രണ്ടാമത്തേത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് എതിരേയുള്ളതും. എസ്.എഫ്.ഐയുടെ ഏരിയ പ്രസിഡന്റ് അഭിനവിനെ മര്‍ദിച്ചു എന്ന പരാതിയിലാണ് പോലീസ്…

Read More

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; 4 എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ്‌ എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെന്‍ഷന്‍. സംഭവത്തില്‍ എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത…

Read More

കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം: എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതിൽ തര്‍ക്കമുണ്ടായിരുന്നു. ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളേജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും രംഗത്തെത്തി. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ്…

Read More

മണിപ്പൂരിൽ വീണ്ടും സംഘർഷം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ജനങ്ങൾ 

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതായി റിപ്പോർട്ടുകൾ. ആസാമിന്റെ അതിർത്തിയോട് ചേർന്ന ജിരിബാം മേഖലയിലാണ് സംഘർഷം ഏറെ രൂക്ഷമായിരിക്കുന്നത്. ഇവിടെ എഴുപത്തഞ്ചോളം വീടുകളും ചില സ്ഥാപനങ്ങളും കലാപകാരികൾ അഗ്നിക്കിരയാക്കിയതായാണ് റിപ്പോർട്ട്. ഇരുനൂറ്റമ്പതോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചിലർ വീടുകൾ ഉപേക്ഷിച്ച് പോയി. സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ജനങ്ങൾ സംയമനം പാലിക്കണമെന്ന് നിയുക്ത കോൺഗ്രസ് എംപി ബിമോൾ അക്കോയിജം അഭ്യർത്ഥിച്ചു. കുക്കി വിഭാഗത്തിലെ അക്രമികളിലൊരാൾ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷം വ്യാപിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ…

Read More