പിഴവുകളുടെ പേരില്‍ ലോകനിലവാരത്തിലുള്ള കളിക്കാര്‍ക്ക് നേരെ വിരല്‍ ചൂണ്ടെരുത്: ഗുകേഷിനെതിരേ ലിറന്‍ മനഃപൂര്‍വം തോറ്റെന്ന ആരോപണം തള്ളി ഫിഡെ

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി. ഗുകേഷിനോട് എതിരാളിയായ ചൈനീസ് താരം ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി രാജ്യാന്തര ചെസ് ഫെഡറേഷന്‍ (ഫിഡെ). കായികമത്സരങ്ങളിലെ പിഴവുകള്‍ കളിയുടെ ഭാഗമാണെന്നും സമ്മര്‍ദ്ദ സാഹചര്യത്തിലെ പിഴവുകളുടെ പേരില്‍ ലോകനിലവാരത്തിലുള്ള കളിക്കാര്‍ക്ക് നേരെ വിരല്‍ ചൂണ്ടെരുതെന്നും ഫിഡെ പ്രസിഡന്റ് അര്‍ക്കാഡി ഡോര്‍ക്കോവിച്ച് പറഞ്ഞു. മത്സരത്തിന് നിലവാരമില്ലായിരുന്നുവെന്ന വിമര്‍ശനങ്ങളേയും ഡോര്‍ക്കോവിച്ച് തള്ളിക്കളഞ്ഞു. ‘കായിക മത്സരങ്ങളില്‍ പിഴവുകളുണ്ടാകും. പിഴവുകള്‍ സംഭവിച്ചില്ലെങ്കില്‍ ഫുട്‌ബോളില്‍ ആര്‍ക്കെങ്കിലും ഗോള്‍ നേടാനാകുമോ? എല്ലാ കായിക താരങ്ങളും പിഴവുകള്‍ വരുത്താറുണ്ട്. പക്ഷേ എതിരാളിയുടെ…

Read More

‘മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ മോഡലാണ്’; പരിഹസിച്ച് പിച്ചൈ

നിര്‍മിത ബുദ്ധിയെക്കുറിച്ച് സംസാരിക്കവെ മൈക്രോസോഫ്റ്റിന് പരിഹാസവുമായി ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ എ.ഐ. മോഡലുകള്‍ സ്വന്തമായി നിര്‍മിക്കുമ്പോള്‍, മൈക്രോസോഫ്റ്റ് മറ്റാരുടെയോ മോഡലാണ് ഉപയോഗിക്കുന്നതെന്നായിരുന്നു പിച്ചൈയുടെ പരാമര്‍ശം. ദി ന്യൂയോര്‍ക് ടൈംസിന്റെ ഡീല്‍ബുക് സമിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളെ അപേക്ഷിച്ച് നിര്‍മിത ബുദ്ധി വികസിപ്പിക്കുന്നതില്‍ ഗൂഗിള്‍ എത്രത്തോളം മുന്നോട്ടുപോയി എന്നായിരുന്നു അഭിമുഖമെടുക്കുന്ന ആന്‍ഡ്രു റോസ് സോര്‍കിന്റെ ചോദ്യം. എ.ഐ. പോരില്‍ ഗൂഗിള്‍ സ്വാഭാവിക വിജയികളാകുമായിരുന്നുവെന്ന് ഗൂഗിളിനെക്കുറിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ലയുടെ പരാമര്‍ശവും ആന്‍ഡ്രു റോസ് സോര്‍ക്…

Read More

ഒരു പഞ്ചായത്തിൽ മാത്രം 800 പേരെ അധികം ചേർത്തു; പാലക്കാട്ട് ഇരട്ടവോട്ടും വ്യാജവോട്ടും വ്യാപകമെന്ന് സി.പി.എം

മണ്ഡലത്തില്‍ ഇരട്ടവോട്ടും വ്യാജവോട്ടും വ്യാപകമെന്ന് പാലക്കാട് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. കോണ്‍ഗ്രസും ബി.ജെ.പിയും വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കുകയാണ്. പിരായിരിയില്‍ മാത്രം 800-ഓളം വ്യാജവോട്ടര്‍മാരാണുള്ളത്. സി.പി.എം. പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ പലരേയും കാണാനില്ലെന്നും സുരേഷ് ബാബു ആരോപിച്ചു. സാധാരണഗതിയില്‍ 18,19 വയസ്സുള്ള പുതിയ വോട്ടര്‍മാരെയാണ് പട്ടികയില്‍ ചേര്‍ക്കുക. പക്ഷേ പിരിയാരി പഞ്ചായത്തില്‍ മാത്രം എണ്ണൂറോളം പുതിയ വോട്ടര്‍മാരില്‍ 40 വയസ്സു മുതല്‍ 60 വയസ്സുവരെയുള്ളവരാണ്. ഞങ്ങളുടെ പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ ഈ…

Read More

സരിൻ തന്നെക്കുറിച്ച് പറഞ്ഞത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങൾ; സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ആളെ എങ്ങനെ സ്ഥാനാർഥിയാക്കുമെന്ന് സതീശൻ

പി.സരിൻ തന്നെക്കുറിച്ച് പറഞ്ഞത് പാലക്കാട് എം.പി എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ കഴിയില്ലെന്നു കണ്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്.  അവർ അതിൽ അനുകൂല നിലപാടും എടുത്തു. സിപിഎം എംഎൽഎമാരും മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും ആവർത്തിക്കുന്നതെന്നു സതീശൻ ആരോപിച്ചു. ‘‘ഞാൻ അഹങ്കാരിയാണ്, ധാർഷ്ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങൾ സിപിഎം പറയുന്നതിൽ പരാതിയില്ല. കാരണം അങ്ങനെയൊക്കെ ‘ഒരാളെക്കുറിച്ച്’ പറയാൻ അവർക്ക് ആഗ്രഹമുണ്ട്. കടക്കുപുറത്ത് എന്നു പറയുന്ന ഒരാളോട് ഇതൊക്കെ പറയാൻ…

Read More

‘സൽമാൻ ഖാനെ സഹായിക്കുന്നവർ കരുതിയിരുന്നോളൂ’; ബാബ സിദ്ധിഖിയുടെ ത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് സംഘം

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായിരുന്ന ബാബ സിദ്ധിഖിയുടെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് സംഘം. മകനും ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയുമായ സീഷിന്റെ ഓഫീസില്‍ മുന്നിൽ ഇന്നലെ വൈകുന്നേരമാണ് സിദ്ധിഖിക്ക് വെടിയേറ്റത്. ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള അടുപ്പവും ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോക നായകന്മാരുമായുള്ള സിദ്ധിഖിയുടെ ബന്ധവുമാണ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാൻ കാരണമെന്ന് ബിഷ്‌ണോയ് സംഘാംഗം പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഓം, ജയ് ശ്രീറാം,…

Read More

സംഗീതപരിപാടിക്കിടെ ജർമനിയിൽ നടന്ന കത്തിയാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്

പടിഞ്ഞാറൻ ജർമനിയിലെ സൂലിങ്ങൻ നഗരത്തിൽ സംഗീതപരിപാടിക്കിടെ 3 പേരെ കുത്തിക്കൊലപ്പെടുത്തുകയും 8 പേരെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊലയാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്നു മുൻകൂട്ടി അറിവുണ്ടായിരുന്നെന്നു സംശയിക്കുന്ന 15 വയസ്സുകാരനുൾപ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.40ന് സൂലിങ്ങൻ നഗരത്തിന്റെ…

Read More

‘ബിജെപിയുമായി രഹസ്യ ബന്ധത്തിൻറെ ആവശ്യം ഡിഎംകെയ്ക്കില്ല, ആശയങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല’: എം കെ സ്റ്റാലിൻ

ഡിഎംകെ-ബിജെപി രഹസ്യ ബന്ധമെന്ന ആരോപണം ഉന്നയിച്ച അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപിയുമായി രഹസ്യ ബന്ധത്തിൻറെ ആവശ്യം ഡിഎംകെയ്ക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. പതുങ്ങിപ്പോയി ബന്ധം സ്ഥാപിക്കുന്നത് എടപ്പാടിയുടെ സ്വഭാവമാണെന്നും ഡിഎംകെയുടെ ആശയങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും സ്റ്റാലിൻ വിശദീകരിച്ചു. കരുണാനിധിയുടെ ചിത്രം പതിച്ച നാണയം പുറത്തിറക്കിയ ചടങ്ങ് സർക്കാർ പരിപാടിയാണ്. ഇതു മനസിലാക്കണമെങ്കിൽ തലയിൽ മൂള വേണമെന്നും എം കെ സ്റ്റാലിൻ പ്രതികരിച്ചു. ജയലളിതയുടെ ചിത്രം പോക്കറ്റിലിട്ട് നടന്നിട്ട് കാര്യമില്ല….

Read More

ഉരുള്‍പൊട്ടല്‍ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍; സഹായം നല്‍കാന്‍ ടാസ്‌ക് ഫോഴ്സ്

ഉരുള്‍പൊട്ടല്‍ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി. മന്ത്രിസഭാ ഉപസമിതിയുടെ നിർദേശത്തെ തുടര്‍ന്നാണു നടപടി. റവന്യു റിക്കവറി ഡെപ്യുട്ടി കലക്ടർ കെ.ഗോപിനാഥ് ചെയര്‍മാനായ പ്രത്യേക ദൗത്യസംഘം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അര്‍ഹമായ ക്ലെയിമുകള്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികളാണു പ്രത്യേക ദൗത്യസംഘം സ്വീകരിക്കുക. ഇതിനായി വിവിധ വകുപ്പുകളുമായി ചേര്‍ന്നു വിവരണശേഖരണം നടത്തും. ദുരന്തത്തിനിരയായവര്‍ എടുത്തിട്ടുള്ള ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിനായി തയാറാക്കും….

Read More

മരിച്ചെന്നുകരുതി ജീവനോടെ കുഴിച്ചുമൂടി; യുവാവിനെ തെരുവുനായ്ക്കൾ രക്ഷിച്ചു

ആഗ്രയിൽ മരിച്ചെന്നുകരുതി അക്രമികൾ ജീവനോടെ കുഴിച്ചുമൂടിയ യുവാവിനെ തെരുവുനായ്ക്കൾ രക്ഷിച്ചു. അർട്ടോണി സ്വദേശിയായ രൂപ് കിഷോറാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് നാലുപേർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചതെന്നാണ് രൂപ് കിഷോർ പറയുന്നത്. ഇക്കഴിഞ്ഞ ജൂലായ് പതിനെട്ടിനായിരുന്നു സംഭവം. മർദ്ദിച്ച് അവശനാക്കിയശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധംകെട്ട് വീണതോടെ മരിച്ചുവെന്ന് കരുതി തൊട്ടടുത്തുളള കൃഷിയിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് രൂപ് കിഷോർ പറയുന്നത്. എന്നാൽ മണംപിടിച്ചെത്തിയ തെരുവുനായ്ക്കളാണ് തന്നെ രക്ഷപ്പെടുത്തിയതെന്നാണ്…

Read More