ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാർത്ഥ്യങ്ങൾ മനസിലായിട്ടില്ല; സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്ന് സി കെ ജാനു
രാജ്യത്തെ ഗോത്രവർഗ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെയെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തിൽ വിവാദം. ബ്രാഹ്മണോ നായിഡുവോ കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നതിയുണ്ടാകുമെന്നും വകുപ്പ് വേണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് സുരേഷ് ഗോപി ബിജെപിയുടെ പ്രചാരണ പരിപാടിയിൽ പറഞ്ഞത്. സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്നായിരുന്നു ആദിവാസി നേതാവ് സികെ ജാനുവിന്റെ പ്രതികരണം. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാർത്ഥ്യങ്ങൾ മനസിലായിട്ടില്ലെന്നും സികെ ജാനു വിമർശിച്ചു. ”അയാളൊരു സവർണ ഫാസിസ്റ്റ് ആയിട്ടാണ് അയാൾക്കങ്ങനെ സംസാരിക്കാൻ പറ്റുന്നത്. ഈ കാലമത്രയും…