
ഡൽഹിയിലെ പരിശീലനകേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ ഒരു മലയാളി; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
ഡൽഹി സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ച മൂന്നുപേരിൽ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡൽഹി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവീന് പുറമെ രണ്ട് വിദ്യാർത്ഥിനികളും മരിച്ചിരുന്നു. ഇവരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തർപ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഡൽഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാർഥികൾ മരിച്ചത്. അപകടസമയത്ത് 40 ഓളം വിദ്യാർത്ഥികളാണ്…