
ദുബായ് കോടതികളിൽ ഇനി വിധികൾ വേഗത്തിലാകും; പദ്ധതിക്ക് ഷെയ്ഖ് മക്തൂം അംഗീകാരം നൽകി
ദുബായ് കോടതികളുടെ സിവിൽ വിധികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതിക്ക് ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജുഡീഷ്യൽ നടപടികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള നീക്കമെന്ന് ഷെയ്ഖ് മക്തൂം…