
കുവൈറ്റിൽ സിവിൽ ഐ.ഡി കാർഡ് ശേഖരിച്ചില്ലെങ്കിൽ പിഴ
കുവൈറ്റിൽ സിവിൽ ഐ.ഡി കാർഡ് അപേക്ഷിച്ചിട്ടും കൈപ്പറ്റാത്തവർക്കെതിരെ പിഴ ചുമത്താനൊരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). പാസി ആസ്ഥാനത്ത് ഓട്ടോമാറ്റിക് വെൻഡിങ് മെഷീനുകളിൽ കാർഡുകൾ കെട്ടിക്കിടക്കുന്നതിനെത്തുടർന്നാണ് പുതിയ നീക്കം. സിവിൽ ഐ.ഡി കാർഡ് ശേഖരിക്കാൻ മൂന്നുമാസത്തിൽ കൂടുതൽ കാലതാമസം വരുത്തുന്ന വ്യക്തികൾക്ക് 20 ദീനാർ വരെ പിഴ ചുമത്തുമെന്ന് പ്രാദേശികമാധ്യമമായ അൽ റായ് റിപ്പോർട്ട് ചെയ്തു. ഇഷ്യൂ ചെയ്ത് ആറുമാസത്തിനുശേഷവും ശേഖരിക്കാത്തവരുടെ കാർഡുകൾ നശിപ്പിക്കാനും നിർദേശമുണ്ട്. നിലവിൽ രണ്ട് ലക്ഷത്തിലേറെ കാർഡുകളാണ് വിതരണത്തിന് തയാറായി…