
ഖത്തറിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു; ഫെബ്രുവരിയിൽ യാത്രക്കാർ സജീവമായതായി സിവിൽ ഏവിയേഷൻ
ഏഷ്യൻ കപ്പ് ഫുട്ബാളിന് സാക്ഷ്യംവഹിച്ച ഫെബ്രുവരി മാസത്തിൽ ഖത്തറിലേക്കുള്ള വിമാനങ്ങളുടെയും യാത്രികരുടെയും എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി. 2023 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് വിമാന സഞ്ചാരത്തിൽ 30.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് അതോറിറ്റി അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങളുടെ എണ്ണം 22,736 ആണ്. മുൻവർഷം ഇത് 17,479 ആയിരുന്നു. മുൻവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 34.9 ശതമാനമാണ് വർധനയുണ്ടായത്. എയർ കാർഗോ, മെയിൽ വിഭാഗത്തിലും…