ഓ… സുന്ദരീ: പിങ്ക് പൂമരങ്ങൾ പൂത്തുലഞ്ഞു; ബംഗളൂരു പിങ്ക് കടലായി

വസന്തം ബംഗളൂരു നഗരത്തെ പ്രണയിക്കുന്നു. രാജ്യത്തെ ഏറ്റവും സുന്ദരമായ നഗരം, പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു പിങ്ക് നിറമുള്ള പൂക്കളാൽ അണിഞ്ഞൊരുങ്ങി, മനോഹരിയായി ഒരുങ്ങിനിൽക്കുകയാണ്. പ്രണയാതുരമായ അപൂർവനിമിഷങ്ങൾ നഗരത്തിൽ ചെലവഴിക്കാൻ ധാരാളം സഞ്ചാരികളാണു നഗരത്തിലേക്ക് എത്തുന്നത്. പിങ്ക് ട്രമ്പറ്റ് മരങ്ങൾ കൂട്ടത്തോടെ പൂത്തുലഞ്ഞതാണ് നഗരത്തെ പിങ്ക് നവവധുവിനെപ്പോലെ സുന്ദരിയാക്കിയത്. മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലാണ്. സൂര്യ കിരണങ്ങള്‍ പിങ്ക് ട്രമ്പറ്റ് പുഷ്പങ്ങള്‍ക്കും പൂമരങ്ങള്‍ക്കും കൂടുതല്‍ വശ്യത സമ്മാനിക്കുന്ന പ്രഭാതങ്ങളിലും സായ്ഹ്നങ്ങളിലുമാണ് നഗരം സ്വർഗമായി…

Read More

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തിൽ സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറും

ഗവര്‍ണരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ഡിജിപിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറും. പൊലീസിന്റെ വീഴ്ചകള്‍ പരാമര്‍ശിക്കാതെ റിപ്പോര്‍ട്ട് നല്‍കാനാണ് സാധ്യത. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുക. സുരക്ഷാ വീഴ്ചയുണ്ടായെന്നും എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. വിശദമായ ചര്‍ച്ചക്ക് ശേഷം രാജ്ഭവന് റിപ്പോര്‍ട്ട് കൈമാറാനാണ് സര്‍ക്കാര്‍ നീക്കം. അതേ സമയം എസ്‌എഫ്‌ഐ പ്രതികള്‍ക്കെതിരെ ഐപിസി 124 ചുമത്തിയതില്‍ സര്‍ക്കാറിന് അതൃപ്തിയുണ്ട്. പ്രതികളുടെ ജാമ്യേപക്ഷ പരിഗണിക്കുന്നതിനിടെ 124…

Read More

മഴയില്‍ മുങ്ങി നഗരം; ചെന്നെെയിൽ സ്കൂളുകള്‍ക്ക് അവധി

ചെന്നൈയിൽ ശക്തമായ മഴ തുടരുന്നു. ബുധനാഴ്ച നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. വടക്കൻ ചെന്നൈയിലും പോരൂരിലും ഒരുമണിക്കൂറോളം മഴ പെയ്തതിനാല്‍ റോഡുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലും വെള്ളം കയറി. കനത്തമഴയെത്തുടര്‍ന്ന് ചെന്നൈ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാല്‍ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കും. ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പലയിടങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. പീര്‍ക്കൻക്കരണി,…

Read More

യുനെസ്കോ സാഹിത്യ നഗര പദവിയിൽ ഇടം നേടി കോഴിക്കോട്

യുനെസ്കോയുടെ സാഹിത്യ നഗര പദവിയിൽ ഇടം നേടി കോഴിക്കോട്. ലോക നഗര ദിനത്തിൽ 55 പുതിയ നഗരങ്ങൾ യുനെസ്‌കോ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇക്കൂട്ടത്തിലാണ് കോഴിക്കോടും ഇടം നേടിയത്. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യ നഗരമാണ് കോഴിക്കോട്. ഈ പദവി ലഭിക്കുന്നതിനായി നേരത്തെ തന്നെ കോർപ്പറേഷൻ ശ്രമം ആരംഭിച്ചിരുന്നു. ഇതി​െൻറ ഭാഗമായി 2014ൽ ഈ പദവി കൈവരിച്ച പ്രാഗ് നഗരത്തിലെ അധികൃതരുമായി മേയർ ബീന ഫിലിപ് ഓൺലൈനിൽ ചർച്ച നടത്തിയിരുന്നു. കലയും സാഹിത്യവും സംസ്‌കാരവും ഒന്നിക്കുന്ന നഗരത്തിലെ പ്രവർത്തനങ്ങൾ…

Read More

സര്‍ക്കാരിന് രണ്ടാം വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.  പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്‌ഷനിലെ ഫ്ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍–വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തിൽ ദുർഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നിൽ സമരം ചെയ്യുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി…

Read More