അല്‍ഐനില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സേവനം
അല്‍ ഐനില്‍ നിന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പോകുന്ന യാത്രക്കാര്‍ക്കായി സിറ്റി ചെക്ക് ഇന്‍ സൗകര്യം. അല്‍ ഐന്‍ കുവൈത്താത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാളിലാണ് ഈ സൗകര്യം ആരംഭിച്ചത്. യാത്ര പുറപ്പെടുന്നതിന്റെ ഏഴു മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ മുമ്പുവരെ ഈ കേന്ദ്രത്തില്‍ ബാഗേജ് സ്വീകരിച്ച് ബോര്‍ഡിങ് കാര്‍ഡ് നല്‍കും. മുറാഫിക് ഏവിയേഷന്‍ സര്‍വിസിന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തിക്കുക. ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ, വിസ് എയര്‍,…