
പൗരത്വ ഭേദഗതി നിയമത്തെ മതപരമാക്കുന്നു; ശക്തമായി എതിർക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ
പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. സിഎഎ പൗരത്വത്തെ മതപരമാക്കുന്നതാണെന്നും അയല്‍ രാജ്യങ്ങളിലെ മുസ്ലീം വിഭാഗത്തോട് വിവേചനപരമായാണ് ചട്ടങ്ങള്‍ ഉണ്ടാക്കിയത്. പൗരത്വ ഭേദഗതി നിയമം എൻആർസിയുമായി ബന്ധപ്പെട്ടതാണ്. പൗരത്വ നടപടികളില്‍ നിന്ന് സംസ്ഥാന സർക്കാരുകള്‍ ഒഴിവാക്കപ്പെട്ടുവെന്നും പിബി വാര്‍ത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. ഇന്നലെയാണ് സിഎഎ നിയമം പ്രാബല്യത്തിൽ വന്നതായി അറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യ പ്രചാരണ വിഷയമായി പൗരത്വ നിയമ ഭേദഗതി നിയമം മാറുകയാണ്. സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്നുള്ള ഉറച്ച…