ഇന്ത്യയിൽ പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ ; ഡൽഹിയിൽ 14 പേർക്ക് സർട്ടിഫിക്കറ്റ് നൽകി

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാ​ഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.

Read More

പൗരത്വ ഭേദഗതി നിയമം ; നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പിലാക്കിയിരിക്കും എന്ന് വ്യക്തമാക്കിയ അമിത് ഷാ, അത് ഇനി രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മ ഇനി വീണ്ടും ഭൂമിയിലേക്ക് ഇറങ്ങി വന്നാലും സാധിക്കില്ല എന്നും തുറന്നടിച്ചു. ‘രാഹുലിന്റെ മുത്തശ്ശിക്ക് പോലും, അതായത് ഇനി അവർ ഭൂമിയിലേക്ക് മടങ്ങിവന്നാല്‍ തന്നെ , സിഎഎ റദ്ദാക്കാൻ കഴിയില്ല,’ ലഖിംപൂർ ഖേരിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അമിത്…

Read More

‘ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കും’; കോൺഗ്രസ് നേതാവ് എ.കെ ആന്റണി

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിമയം പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. പൗരത്വ സംബന്ധിയായി നിയമ ഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്‍റണി പറഞ്ഞു.പത്തനംതിട്ടയിൽ പ്രചാരണം നടത്തുന്നത് ആരോഗ്യസ്ഥിതി നോക്കിയെന്ന് എ.കെ.ആന്‍റണി പറഞ്ഞു. ഇത് ഡു ഓർ ഡൈ തെരെഞ്ഞെടുപ്പാണ്. കെപിസിസി പട്ടിക അനുസരിച്ച് പ്രചാരണം…

Read More

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ കേസുകൾ പിൻവലിച്ച സർക്കാർ ശബരിമല പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നില്ല; സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് എം.ടി രമേശ്

സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് ബിജെപി നേതാവ് എംടി രമേശ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ കേസുകൾ പിൻവലിച്ച സർക്കാർ ശബരിമല പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നില്ലെന്ന് എം.ടി രമേശ് ആരോപിച്ചു സം പൗരത്വ ഭേദഗതിയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ഇടത് വലത് മുന്നണികൾ ആവശ്യപ്പെടുന്നു. എന്തുകൊണ്ട് നാമജപ ഘോഷയാത്രയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നില്ല. ഭൂരിപക്ഷ ജനവിഭാഗത്തോട് എന്തിനാണ് അവഗണന എന്നും എംടി രമേശ് ചോദിച്ചു. കലാപം ഉണ്ടാക്കിയവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ശ്രമം നടക്കുമ്പോൾ…

Read More

പൗരത്വ നിയമ ഭേദഗതിക്കെതിരെ അഞ്ചിടത്ത് ബഹുജന റാലി; മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും

കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തിൽ സമാപിക്കും. ഇടതുമുന്നണിയിൽ സിപിഐഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികൾ നിശ്ചയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസർകോട് റാലി സംഘടിപ്പിക്കും. ഈ മാസം 24 ന് കണ്ണൂരിലും 25 ന്…

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; കേസുകൾ പിൻവലിച്ച് കേരള സർക്കാർ ഉത്തരവിറക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്കെതിരെ എടുത്ത കേസുകൾ ഒടുവിൽ പിൻവലിക്കുന്നു. കേസുകൾ പിൻവലിക്കാൻ അനുമതി നൽകിയുന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. സി.എ.എ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിജ്ഞാപനത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉൾപ്പെടെ എടുത്ത നൂറുകണക്കിനു കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. വിവിധ സംഘടനകളും ഇക്കാര്യം ഉയർത്തി രംഗത്തെത്തിയിരുന്നു. ആകെ…

Read More

പൗരത്വ ഭേദഗതി നിയമം; ആശങ്ക അറിയിച്ച് അമേരിക്ക

പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കയറിയിച്ച് അമേരിക്ക. സിഎഎ വിജ്ഞാപനത്തെകുറിച്ച് ആശങ്കയുണ്ടെന്നും വിവാദ നിയമം നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യു.എസ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. ‘ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ സമുദായങ്ങള്‍ക്കും നിയമപ്രകാരം തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണ്’ മില്ലര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ സിഎഎ സ്വാഗതം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബൈഡന്‍ ഭരണകൂടത്തിന്റെ പ്രസ്താവന. അതേസമയം സിഎഎക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ പൗരത്വ നിയമഭേദഗതി…

Read More

പൗരത്വ നിയമ ഭേ​ദ​ഗതി ഇന്ത്യയിലെ മുസ്ലിം ജനങ്ങളെ ബാധിക്കില്ല; വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പൗരത്വ നിയമ ഭേ​ദ​ഗതിയിലെ ചട്ടങ്ങൾ സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിഎഎ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്. അതിനിടെ നിയമം മസ്ലീം വിഭാ​ഗത്തിനു എതിരാണെന്ന തരത്തിലുള്ള വിവാ​ദം വീണ്ടും വന്നതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്തെ 18 കോടി വരുന്ന മുസ്ലീം വിഭാ​ഗത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ല. ഹിന്ദുക്കൾക്കുള്ള എല്ലാ അവകാശങ്ങളും അവർക്കും ഉണ്ടായിരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നത്. മുസ്ലിങ്ങളുടെ പൗരത്വത്തെ ഒരുതരത്തിലും നിയമം…

Read More

പൗരത്വ ഭേദഗതി നിയമം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പാക്കിസ്ഥാനിൽ നിന്ന് കുടിയേറിയ സീമ ഹൈദർ

പൗരത്വ ഭേദഗതി നിയമത്തെയും കേന്ദ്ര സർക്കാരിനെയും പുകഴ്ത്തി, അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് ഇപ്പോൾ ഗ്രേറ്റർ നോയിഡയിൽ കഴിയുന്ന പാക് യുവതി സീമ ഹൈദർ. തീരുമാനത്തില്‍ തനിക്ക് സന്തോഷമുണ്ട്. താമസിയാതെ തനിക്കും പൗരത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ഓൺലൈൻ ഗെയിമിംഗിലൂടെ പരിചയപ്പെട്ട കാമുകൻ സച്ചിൻ മീണയ്‌ക്കൊപ്പം ജീവിക്കാനാണ് തന്റെ നാല് കുട്ടികൾക്കൊപ്പം സീമ ഹൈദർ അനധികൃതമായി ഇന്ത്യയിൽ എത്തിയത്. രാജ്യത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ പൗരത്വഭേദഗതി നടപ്പാക്കി. ഇതില്‍ താന്‍ ഏറെ സന്തോഷവതിയാണ്. അതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. എന്താണോ…

Read More

‘പ്രീണന രാഷ്ട്രത്തിനായി കോൺഗ്രസ് പൗരത്വ നിയമ ഭേദ​ഗതി നിയമത്തെ എതിർത്തു’; വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പൗരത്വ നിയമ ഭേദ​ഗതി കോൺ​ഗ്രസിനെതിരെ ആയുധമാക്കി അമിത് ഷാ രംഗത്ത്. പാക്കിസ്ഥാനിൽ നിന്നുമെത്തിയ അഭയാർത്ഥികളെ കോൺ​ഗ്രസ് ചതിച്ചു.പ്രീണന രാഷ്ട്രീയത്തിനായി കോൺ​ഗ്രസ് സിഎഎയെ എപ്പോഴും എതിർത്തു.ബിജെപി സര്‍ക്കാര്‍ അവർക്ക് അർഹിക്കുന്ന പരി​ഗണന നൽകി, അവരെ ശാക്തീകരിച്ചു.മോദി സർക്കാർ നൽകിയ വാ​ഗ്ദാനം പാലിച്ചു എന്നും അമിത് ഷാ പറഞ്ഞു. സ്വന്തം ധർമ്മം രക്ഷിക്കാൻ വേണ്ടി രാജ്യത്തേക്ക് അഭയാർത്ഥികളായെത്തിയവർ ലക്ഷക്കണക്കിനുണ്ട്. അവരെ പൗരത്വം നൽകി മോദി സർക്കാർ ആദരിക്കുമെന്നും ഷാ തെലങ്കാനയിൽ പറഞ്ഞു. സിഎഎ നടപ്പാക്കിയ ശേഷമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ…

Read More