
പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഹർജിക്കാർ
പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹർജിക്കാർ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയിൽ കേന്ദ്രസർക്കാർ നടപടി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടും.കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയിൽ ഹർജി നൽകും. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ്, സി.പി.ഐ.എം സി.പി.ഐ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരടക്കം 200-ലധികം ഹർജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. ഇന്നലെയാണ് പൗരത്വ സർട്ടിഫിക്കറ്റ് കേന്ദ്രം…