സിറിയയിൽ നിന്ന് ബഹ്റൈൻ പൗരൻമാരുടെ ആദ്യസംഘമെത്തി

സി​റി​യ​യി​ൽ​ നി​ന്ന് ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രു​ടെ ആ​ദ്യ​സം​ഘ​ത്തെ വി​ജ​യ​ക​ര​മാ​യി എ​ത്തി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബ​ഹ്‌​റൈ​നി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യ തി​രി​ച്ചു​വ​ര​വ് ഉ​റ​പ്പാ​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തു​ള്ള ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നും സു​ര​ക്ഷ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കാ​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ശ്ര​മ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു. പൗ​ര​ന്മാ​രു​ടെ മ​ട​ങ്ങി​വ​ര​വ് സു​ഗ​മ​മാ​ക്കു​ന്ന​തി​ൽ…

Read More

70 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്;  അംഗീകാരം നല്‍കി കേന്ദ്രം

എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 70…

Read More

പശ്ചിമേഷ്യയിൽ യുദ്ധഭീതി; പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ച് യുഎസും യുകെയും

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ച് യുഎസും യുകെയും. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിർദ്ദേശം.ചില വിമാനക്കമ്പനികൾ രാജ്യത്ത് പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെങ്കിലും, വിമാനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാർ പശ്ചിമേഷ്യൻ രാജ്യം വിടാൻ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു. ലെബനനിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും ഉടൻ പോകാൻ യുകെ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ‘പിരിമുറുക്കങ്ങൾ ഉയരുകയാണ്, സ്ഥിതിഗതികൾ അതിവേഗം…

Read More

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ യുദ്ധത്തിന് സാധ്യത ; പൗ​രൻമാർ ലബനാനിൽ നിന്ന് രാജ്യത്തേക്ക് മടങ്ങണമെന്ന് സൗ​ദി അറേബ്യ

ഇ​സ്രാ​യേ​ലും ഹി​സ്ബു​ല്ല​യും ത​മ്മി​ല്‍ ഏ​ത്​ സ​മ​യ​വും യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ല​ബ​നാ​നി​ല്‍ നി​ന്ന് സ്വ​ന്തം പൗ​ര​ന്മാ​ർ രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങ​ണ​മെ​ന്ന്​ സൗ​ദി അ​റേ​ബ്യ നി​ർ​ദേ​ശം ന​ൽ​കി. ല​ബ​നാ​നി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​വി​ടേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​വി​ടെ​യു​ള്ള സൗ​ദി പൗ​ര​ന്മാ​ർ രാ​ജ്യം വി​ട്ടു​പോ​ക​ണ​മെ​ന്നും ല​ബ​നാ​നി​ലെ സൗ​ദി എം​ബ​സി​യാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഏ​തു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലും ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ടാ​മെ​ന്നും എം​ബ​സി പൗ​ര​ന്മാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ല രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ല​ബ​നാ​നി​ൽ​നി​ന്ന്​ ഒ​ഴി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Read More

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട്; നിർണായക തീരുമാനവുമായി കേന്ദ്ര നിയമ മന്ത്രാലയം

തെരഞ്ഞെടുപ്പില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.  ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ്…

Read More

കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച്‌ ഇന്ത്യ

കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച്‌ ഇന്ത്യ. എൻട്രി വിസ, ബിസിനസ് വിസ, കോണ്‍ഫറൻസ് വിസ, മെഡിക്കല്‍ വിസ എന്നിവയാണ് ഇന്ത്യ പുഃനസ്ഥാപിച്ചത്. ഇന്ന്മുതല്‍ വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ – കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസാ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. ഖലിസ്താൻ നേതാവ്…

Read More

ലബനൻ സന്ദർശിക്കുന്നതിൽ നിന്ന് പൗ​ര​ന്മാർ വിട്ട് നിൽക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം

അത്യാവശ്യ കാര്യങ്ങൾ ഇല്ലെങ്കിൽ ലബനാൻ സന്ദർശിക്കുന്നതിൽ നിന്ന് ഒമാനി പൗ​ര​ന്മാർ വിട്ട് നിൽക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ല​ബ​ന​ന്റെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ല​ബ​നാ​നി​ല്‍ ക​ഴി​യു​ന്ന ഒ​മാ​നി പൗ​ര​ന്‍മാ​ര്‍ ബൈ​റൂ​ത്തി​ലെ ഒ​മാ​ന്‍ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾക്ക് +961 1856555 +961 76 01037 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി

Read More