
ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി; രാജ്യത്തിനായുള്ള പോരാട്ടം തുടരും:
തിരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ അണികളോട് ആഹ്വാസം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ കമല, തിരഞ്ഞെടുപ്പു പ്രചരണവേളയിൽ ഉന്നയിച്ച വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പു ഫലം പുറത്തുവരവേ, ഡോണൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല. ‘ഇന്ന് എന്റെ മനസ്സും ഹൃദയവും അങ്ങേയറ്റം നിറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി. നാം പ്രതീക്ഷിച്ചതോ…