
വില 2.35 ലക്ഷം; പിങ്ക് സാറ്റിന് ഗൗണില്‍ മിന്നിത്തിളങ്ങി പ്രിയങ്ക ചോപ്ര
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പുത്തന്‍ അപ്പീയറന്‍സ് ആരാധകര്‍ ഏറ്റെടുത്തു. 2.35 ലക്ഷം രൂപ വിലയുള്ള സാറ്റിന് ഗൗണില്‍ അണിഞ്ഞൊരുങ്ങിയെത്തിയ താരം എല്ലാവരുടെയും മനം കവര്‍ന്നു. സാസി പിങ്ക് നിറത്തില്‍ പ്രിയങ്ക അപ്സരസുന്ദരിയെപ്പോലെ തോന്നിച്ചു. റിലീസ് ചെയ്യാനിരിക്കുന്ന സിറ്റാഡല്‍ എന്ന വെബ്സീരിസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലോസ്എയ്ഞ്ചല്‍സില്‍ നടന്ന ചടങ്ങിലാണ് ആരെയും മയക്കുന്ന രീതിയില്‍ പ്രിയങ്ക ചോപ്ര ജോനാസ് പ്രത്യക്ഷപ്പെട്ടത്. അവരോടൊപ്പം സിറ്റാഡലിലെ സഹതാരം റിച്ചാര്‍ഡ് മഢനും സംവിധായകരായ റൂസോ സഹോദരന്മാരും ഉണ്ടായിരുന്നു. ലോസ്എയ്ഞ്ചല്‍സ് ഇവന്റില്‍ ചുവന്ന പരവതാനിയിലെത്തിയ…