ഹിന്ദി അറിയാത്തതിന് തമിഴ് യുവതിയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവം; പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി

ഹിന്ദി അറിയാത്തതിന് ഗോവ വിമാനത്താവളത്തിൽ ശർമിള എന്ന തമിഴ് യുവതിയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹിന്ദി ദേശീയഭാഷയല്ലെന്നും ദേശീയഭാഷയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രതികരിച്ചു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഹിന്ദി അറിയാത്തതിന്‍റെ പേരിൽ കേന്ദ്ര സേനാംഗങ്ങൾ അപമാനിക്കുന്ന സംഭവങ്ങൾ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദി ദേശീയഭാഷയാണെന്ന തെറ്റിദ്ധാരണ ആളുകളിൽ അടിച്ചേൽപ്പിക്കുന്നതിൽ ഏറെ ആശങ്കയുണ്ട്. ഇത് വ്യക്തിപരമായുള്ള പ്രശ്നമല്ല,…

Read More

സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റ്ന്റ് നവീൻ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിംഗിന്റെതാണ് ഉത്തരവ്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്ന സംഘത്തിന് ഒത്താശ ചെയ്‌തെന്ന കണ്ടെത്തലിനെ തുടർന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ഇത് സംബന്ധിച്ച…

Read More