കങ്കണയുടെ മുഖത്തടിച്ച വനിതാ കോൺസ്റ്റബിളിനെ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി; സസ്പെൻഷൻ പിൻവലിച്ചില്ല

ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ടിനെ ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് മുഖത്തടിച്ച സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ സ്ഥലംമാറ്റി. അച്ചടക്ക നടപടിയുടെ ഭാഗമായി ബെംഗളൂരുവിലേക്കാണ് സ്ഥലം മാറ്റിയത്. ജൂൺ ആറിനു നടന്ന സംഭവത്തെ തുടർന്ന് ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു. എഫ്‌ഐആറും റജിസ്റ്റർ ചെയ്തു. സസ്‌പെൻഷൻ പിൻവലിച്ചിട്ടില്ല. തന്റെ അമ്മ പങ്കെടുത്ത കർഷകസമരത്തെ കങ്കണ അധിക്ഷേപിച്ചതിലുള്ള രോഷമാണു പ്രകടിപ്പിച്ചതെന്നു കോൺസ്റ്റബിൾ പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഹിമാചലിലെ മണ്ഡിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡൽഹിയിലേക്കു പോകാനാണു ചണ്ഡിഗഡ് വിമാനത്താവളത്തിലെത്തിയത്….

Read More

‘നാരങ്ങ ചോദിച്ച് അസമയത്ത് അയൽക്കാരന്റെ വാതിലിൽ മുട്ടി’; കേസിൽ ശിക്ഷ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

അർധരാത്രിയിൽ അയൽക്കാരന്റെ വാതിലിൽ മുട്ടിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന് ചുമത്തിയ ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി. അസമയത്ത് നാരങ്ങ ചോദിച്ച് അയൽക്കാരന്റെ വാതിലിൽ മുട്ടിയതിനും മോശം പെരുമാറ്റത്തിനുമായിരുന്നു ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരുന്നത്. ആളില്ലാത്ത സമയത്ത് സ്ത്രീയും കുഞ്ഞും മാത്രമുള്ള വീട്ടിലെത്തി മോശമായി പെരുമാറുന്നത് അസംബന്ധമാണെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ ഭർത്താവ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയതാണെന്നറിഞ്ഞിട്ടായിരുന്നു ഉദ്യോഗസ്ഥന്റെ പെരുമാറ്റം. ഇത് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ചേരാത്തതാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. കേസിനടിസ്ഥാനമായ സംഭവം ഇങ്ങനെ…2021 ഏപ്രിൽ 19നാണ്…

Read More

രാജ്യത്ത് അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ; സിഐഎസ്എഫ് മേധാവിയായി നിന സിങ്ങിനെ നിയമിച്ചു

രാജ്യത്തെ അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ. സെൻട്രൽ  ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു. സിഐഎസ്എഫിന്റെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത് ആദ്യമായാണ്. 1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫിസറായ നിന സിഐഎസ്എഫിൽ സ്‌പെഷൽ ഡിജിയായി പ്രവർത്തിച്ചു വരികയാണ്. 2021 മുതൽ സിഐഎസ്എഫിന്റെ ഭാഗമാണ്. ബിഹാർ സ്വദേശിനിയായ നിന, രാജസ്ഥാൻ പൊലീസിൽ ഉയർന്ന പദവി കൈകാര്യം ചെയ്ത ആദ്യ വനിതയുമാണ്. 2013-18 കാലത്ത് അവർ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്നപ്പോൾ ഷീന ബോറ…

Read More