സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജം; ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങടെ ബന്ധം: ഷാജി കൈലാസ്

സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് സംവിധായകൻ ഷാജി കൈലാസ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആരായാലും ദൈവത്തെ ഓർത്ത് ഇത് നിർത്തണമെന്നും അറിയാത്ത കാര്യങ്ങൾ ഇങ്ങനെ എഴുതി കൊണ്ടിരിക്കുന്നത് ഒരാളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാറിനൊപ്പം ചേർന്ന സുരേഷ് ഗോപിക്ക് മനുഷ്യത്തം മരവിച്ചു എന്ന രീതിയിലുള്ള പരാമർശം ഷാജി കൈലാസ് നടത്തിയെന്നാണ് പോസ്റ്റിൽ പറയുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ കാർഡുകൾ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ വിവിധ…

Read More

എംവി ജയരാജന്റെ പേരില്‍ വ്യാജ വീഡിയോ; പരാതി നല്‍കിയെന്ന് ടിവി രാജേഷ്

കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോയാണെന്നും അതിനെതിരെ പരാതി നല്‍കിയെന്നും ടിവി രാജേഷ്. വ്യാജ വീഡിയോ നിര്‍മ്മിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിനും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയത്. പള്ളിയില്‍ നിസ്‌കരിക്കാന്‍ വന്നവരെ ജയരാജനും സംഘവും തെരുവു ഗുണ്ടുകളെപ്പോലെ തെറി വിളിക്കുന്നു എന്ന അടിക്കുറിപ്പോടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വ്യാജ വീഡിയോ പ്രചരണം നടത്തുന്നതെന്നും ടിവി രാജേഷ് പറഞ്ഞു….

Read More

തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ ‘ഡീപ് ഫേക്കേസ്’; മുന്നറിയിപ്പുമായി രത്തന്‍ ടാറ്റയുടെ

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച്‌ മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ ‘ഉപദേശങ്ങള്‍’ വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്. സോന…

Read More