കോളേജ് അധ്യാപകരുടെ രചനകൾ; സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ഡോ. ആർ ബിന്ദു

കോളേജ് അധ്യാപകരുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇറക്കിയ സർക്കുലറിനെ കുറിച്ച് അധ്യാപകരുടെ ഭാഗത്തുനിന്നും പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

Read More

പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്കെത്തണം; ഡിഐജിയുടെ സർക്കുലർ വിവാദത്തിൽ

 വീട്ടിൽനിന്നു യൂണിഫോം അണിഞ്ഞു ഡ്യൂട്ടിക്കു വരണമെന്ന എറണാകുളം റേഞ്ച് ഡിഐജിയുടെ സർക്കുലർ വിവാദമായി. പുട്ട വിമലാദിത്യയുടെ സർക്കുലർ എറണാകുളം റൂറൽ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകൾക്കാണു ലഭിച്ചത്. ഷൂസും തൊപ്പിയും പഴയ സാധനങ്ങളും കൂട്ടിയിടാനുള്ള സ്ഥലമായി സ്റ്റേഷനിലെ വിശ്രമമുറികൾ മാറിയെന്നും അടിവസ്ത്രങ്ങൾ വരെ ഇവിടെ അലക്കിയിടുന്നതായി പരിശോധനയിൽ കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടി. ചില സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ ചിത്രങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 30ന് മുൻപ് വിശ്രമമുറികൾ വൃത്തിയാക്കി ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു….

Read More

സഹയാത്രികയ്ക്കുമേൽ മൂത്രമൊഴിച്ച സംഭവം: ശേഖർ മിശ്രയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് വേണമെന്ന് പൊലീസ്

വിമാനത്തിൽ സഹയാത്രികക്ക് നേരെ  അതിക്രമം നടത്തിയത് മുംബൈ വ്യവസായി ശേഖർ മിശ്രയെന്ന് ഡൽഹി പൊലീസ്.  ഇയാളെ പിടികൂടാനായി ലുക്ക് ഔട്ട് പുറപ്പെടുവിക്കാൻ പൊലീസ് അനുമതി തേടി. മിശ്ര ആശയവിനിമയം നടത്താത്തുന്നില്ലെന്നും  പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പാലീസ് അറിയിച്ചു. തുടർന്നാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അനുമതി തേടിയത്.  ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  ശേഖർ മിശ്രയെ പിടികൂടാൻ പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചെന്നും മിശ്ര ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ…

Read More

വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ പള്ളികളില്‍ ഇന്ന് വീണ്ടും സര്‍ക്കുലര്‍; സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്

വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് വീണ്ടും സര്‍ക്കുലര്‍ വായിച്ചു. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാന്‍ അധികാരികള്‍ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നെന്നാണ് വിമര്‍ശനം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണം. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആര്‍ച്ച് ബിഷപ്പ്  ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍….

Read More