
സിനിമാവ്യവസായത്തിൽ കുതിപ്പുമായി സൗദി
സിനിമാവ്യവസായത്തിൽ വൻ കുതിപ്പുമായി സൗദി അറേബ്യ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സിനിമാ ടിക്കറ്റുകളുടെ മൊത്ത വിൽപന 180 കോടി റിയാൽ കവിഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 1 കോടി 70 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെന്ന് സൗദി പത്രമായ ഒകാസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള 69 തിയറ്ററുകളിലായി 627 സ്ക്രീനുകളാണ് ഇപ്പോൾ ഉള്ളത്. നാല് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2018-ൽ തിയറ്ററുകൾ വീണ്ടും തുറന്നതോടെയാണ് സൗദിയിലെ സിനിമാ മേഖല കുതിപ്പിലേക്ക് എത്തിയത്. സൗദി സിനിമകളുടെ ബോക്‌സ് ഓഫീസ്…