
സിഗററ്റ് വലിക്കുന്നത് കണ്ട് തുറിച്ച് നോക്കി; 28കാരനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി
സിഗരറ്റ് വലിക്കുന്നത് തുറിച്ച് നോക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്നാരോപിച്ച് 28കാരനെ യുവതിയും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്.നാഗ്പുരിലാണ് സംഭവം. 28 കാരനായ രഞ്ജിത് റാത്തോഡിനെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സിഗരറ്റ് വലിക്കുന്നതിനിടയിൽ നോക്കിയെന്നാരോപിച്ച് 24 കാരിയായ ജയശ്രീ പഞ്ചാഡെ എന്ന യുവതിയും അവളുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് റാത്തോഡിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിഗരറ്റ് വാങ്ങാൻ കടയിലെത്തിയ റാത്തോഡിന്റെ നോട്ടം ജയശ്രീ പണ്ടാരെയെ പ്രകോപിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ജയശ്രീ ഇയാൾക്ക് നേരെ പുക വലയം ഊതുന്നതിന്റെയും…