വിവാദത്തിൽ നിന്ന് തലയൂരാൻ ഹിമാചൽ സർക്കാർ ഇടപെട്ടിട്ടില്ല; സമോസ പ്രശ്‌നത്തിൻ സിഐഡി വിഭാഗം

സമോസ വിവാദത്തിൽ നിന്നും തലയൂരാൻ ഹിമാചൽ സർക്കാർ ഇടപെട്ടില്ലെന്ന് വിശദീകരണവുമായി സിഐഡി വിഭാഗം. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തര അന്വേഷണം മാത്രമാണിതെന്നും സിഐഡി ഡിജി അറിയിച്ചു. ആർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ല. ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഡിജി വ്യക്തമാക്കി. അതേസമയം, കോൺഗ്രസിനെതിരെ ബിജെപി രൂക്ഷവിമർശനം തുടരുകയാണ്. രാജ്യത്ത് ഹിമാചൽ പ്രദേശിനെ കോൺഗ്രസ് സർക്കാർ പരിഹാസപാത്രമാക്കിയെന്ന് ബിജെപി ആരോപിച്ചു. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിക്ക് നൽകാനിരുന്ന സമോസയും കേക്കും കാണാതായതിൽ അന്വേഷണം തുടങ്ങിയതാണ് വിവാദമായത്. വിവാദത്തില് മുഖ്യമന്ത്രി കടുത്ത അതൃപ്തി…

Read More

യെദ്യൂരപ്പയ്‌ക്കെതിരായ പോക്സോ കേസ്; പീഡനത്തിനിരയായ പെൺകുട്ടിക്കും അമ്മയ്ക്കും പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സി.ഐ.ഡി കുറ്റപത്രം

പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ സി.ഐ.ഡി കുറ്റപത്രം സമർപ്പിച്ചു. സംഭവം പുറത്തു പറയാതിരിക്കാൻ കേസിലെ പ്രതികളായ ബിജെപി നേതാവും മറ്റ് മൂന്ന് പ്രതികളും പീഡിനത്തിനിരയായ പെൺകുട്ടിക്കും അമ്മയ്ക്കും പണം നൽകിയെന്നാണ് സി.ഐ.ഡി പോക്സോ അതിവേ​ഗ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു. പോക്‌സോ വകുപ്പുകളുൾപ്പടെ 81 കാരനായ യെദ്യൂരപ്പയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. യെദ്യൂരപ്പയുടെ സഹായികളായ മറ്റ് മൂന്ന് കൂട്ടുപ്രതികളായ വൈ.എം അരുൺ, എം. രുദ്രേഷ്, ജി മാരിസ്വാമി എന്നിവർക്കെതിരെയും കുറ്റപത്രം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി…

Read More

ബിഎസ് യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസ്; കുറ്റപത്രം സമർപ്പിച്ച് സിഐഡി

മുൻ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു. ബെംഗളുരുവിലെ പോക്സോ കേസുകൾ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. ജൂൺ 17-ന് സിഐഡിക്ക് മുമ്പാകെ യെദിയൂരപ്പ ഹാജരായിരുന്നു. യെദിയൂരപ്പയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതടക്കം ഉൾപ്പെടുത്തിയാണ് കുറ്റപത്രം.  നേരത്തെ, മൂന്ന് മണിക്കൂറോളം യെദിയൂരപ്പയെ ചോദ്യം ചെയ്തിരുന്നു. സിഐഡി എഡിജിപി ബികെ സിംഗ്, എസ്‍പി സാറ ഫാത്തിമ, എസ്ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ്…

Read More

ലൈംഗികാരോപണ കേസ്; ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി 14 വരെ നീട്ടി

ഹാസനിലെ വിവാദമായ ലൈംഗിക വിഡിയോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. ഈ മാസം 14 വരെയാണ് നീട്ടിയിരിക്കുന്നത്. വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് നാലിനാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റു ചെയ്തത്. ജോലിക്കാരിയായ സ്ത്രീയെ സ്വദേശമായ മൈസൂരുവിൽ നിന്ന് രേവണ്ണയുടെ സഹായി സതീഷ് ബാബണ്ണ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഏപ്രിൽ 29നാണ് ബാബണ്ണ ജോലിക്കാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് അഞ്ച്…

Read More