മാമോത്തുകളെ പുനരുജ്ജീവിപ്പിക്കുമെന്ന് കമ്പനി; 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കും

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച വൂളി മാമോത്തിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ​ഗവേഷകർ. മാമോത്തിനെ മാത്രമല്ല, ഇവരുടെ സഹജീവികളായിരുന്ന ഡോഡോയെയും ടാസ്മാനിയൻ കടുവയെയുമെല്ലാം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇവർ. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ലോകത്തിൽ വംശനാശം തടയ്യുന്ന ആ​ദ്യത്തെ കമ്പനി എന്നു സ്വയം വിശേഷിപ്പിക്കുന്ന കോളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് വംശനാശം സംഭവിച്ച മൃഗങ്ങളുടെ കോർ ജീനുകളെ പുനരുജ്ജീവിപ്പിക്കാനുള്ള രീതി വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്നത്. വൂളി മാമോത്തിന്‍റെ തിരിച്ചുവരവ്…

Read More

എതിരാളികൾക്കെതിരെ പരി​ഹാസവും, കള്ളകഥകളുമായി സി.ഐ.എ; ട്രംപ് ഏൽപ്പിച്ച രഹസ്യ​ദൗത്യം

പരി​ഹസിച്ചും കിംവദന്തികൾ പരത്തിയും സി.ഐ.എ. അതെ, അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റ്റലിജൻസ് ഏജൻസിയുടെ കാര്യമാണ് പറയ്യുന്നത്. ചൈനീസ് ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും പരിഹസിക്കുന്നതിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനുമായി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സി.ഐ.എ. ഉപയോ​ഗിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെ 2019-ലാണ് ഈ രഹസ്യദൗത്യം ആരംഭിച്ചത്. ഷി ജിൻ പിങ് സർക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുക, അതായിരുന്നു രഹ​സ്യ​ദൗത്യത്തിന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് രാജ്യത്തിന് പുറത്ത് അനധികൃത സ്വത്തുക്കൾ ഉണ്ടെന്നും, മറ്റ്…

Read More