
വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസ്; എസ്ഐക്കും സി ഐക്കും സസ്‌പെൻഷൻ
വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. വളാഞ്ചേരി സി.ഐ സുനിൽദാസ് (53),എസ്.ഐ. ബിന്ദുലാൽ(48) എന്നിവർക്കെതിരെയാണ് നടപടി. മലപ്പുറം എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ മൂന്ന് പേർക്ക് കേസിൽ പങ്കുണ്ടെന്ന് കാണിച്ചാണ് എസ് പി റിപ്പോർട്ട് നൽകിയത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ബിന്ദുലാലിനെയും ഇടനിലക്കാരനായ പാലക്കാട് തിരുവേഗപ്പുറ പൊന്നത്തൊടി അസൈനാറിനെയും (39) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി ഐ ഒളിവിലാണ്. വളാഞ്ചേരിയിലെ…