മാരാമണ്‍ കണ്‍വെന്‍ഷനിൽ നിന്ന് സതീശനെ ഒഴിവാക്കി; വിവാദത്തെക്കുറിച്ച്  അറിയില്ല, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് സഭാ നേതൃത്വം

മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കി. നേരത്തെ ക്ഷണിച്ചെങ്കിലും മാർത്തോമാ സഭയിലെ രാഷ്ട്രീയ ഭിന്നതയെ തുടർന്ന് ആണ് ഒഴിവാക്കിയത്. എന്നാൽ, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച്  അറിയില്ലെന്നും സഭാ നേതൃത്വം അറിയിച്ചു.മാരാമൺ കൺവെൻഷന്‍റെ ഭാഗമായുള്ള പ്രധാന പരിപാടിയായ യുവവേദിലേക്ക് ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നത്. ഫെബ്രുവരി 15 തീയതിയിലേക്ക്  സതീശന്‍റെ ഓഫീസ് സമയവും നൽകി. എന്നാൽ, കഴിഞ്ഞദിവസം മാർത്തോമാ സഭ അധ്യക്ഷൻ അംഗീകരിച്ച ക്ഷണിതാക്കളുടെ പട്ടികയിൽ വി.ഡി. സതീശൻ ഇല്ല. സഭയ്ക്കുള്ളിൽ കോൺഗ്രസ്…

Read More

പള്ളിത്തർക്കം; സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

യാക്കോബായ ഓർത്തഡോക്സ് പള്ളിത്തർക്കം സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. സുപ്രീംകോടതി ഉത്തരവനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികൾ ഏറ്റെടുത്ത് കൈമാറാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് സർക്കാരിന്റെ കഴിവുകേടാണെന്ന് കോടതി കുറ്റപ്പെടുത്തി. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് എത്രകാലം മാറി നിൽക്കുമെന്നും ഭരണഘടനാപരമായ ഉത്തരവ് നടപ്പാക്കാതെ യാക്കോബായ സ്വാധീനിപ്പിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്കുള്ളിൽ വിധി…

Read More

രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയട്ടേ; ബിജെപി നേത്യത്വത്തെ അഭിനന്ദിച്ച് ഒർത്തഡോക്സ് സഭ

മൂന്നാം വട്ടവും അധികാരത്തിലേറിയ ബിജെപി നേത്യത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ. മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയട്ടേ എന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ആശംസിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണാനും അവരുടെ ക്ഷേമം ഉറപ്പ് വരുത്താനും കഴിയുന്നവരുമാണ് യഥാർത്ഥ ഭരണാധികാരി. മതേതരത്വമാണ് ഭാരതത്തിന്‍റെ മുഖമുദ്ര. അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ പുതിയ സർക്കാരിന്…

Read More

ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്, സിനിമയിൽ മുഴുവൻ അടിയും കുടിയും; ബിഷപ്പ് ജോസഫ് കരിയിൽ

മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആവേശം എന്നീ സിനിമകൾക്കെതിരെ വിമർശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ. സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിമർശനം. ആവേശം സിനിമയിലെ ഇല്യുമിനാറ്റി എന്ന പാട്ട് സഭാ വിശ്വാസങ്ങൾക്കെതിരാണ്. ഇത്തരം സിനിമകളെ നല്ല സിനിമകളെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണെന്നും ബിഷപ്പ് വിമർശിച്ചു. ‘ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞാൽ എല്ലാവരും ഇല്യുമിനാറ്റി എന്ന് പറയും. എന്നാൽ ഇല്യുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്കെതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലർക്കും അറിയില്ല. ആവേശം സിനിമയിൽ…

Read More

‘ക്രൈസ്തവ സഭയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് ബിജെപി സർക്കാർ’; ഹൈബി ഈഡൻ

ഡൽഹി ലഫ് ഗവർണർ സഭ നേതാക്കളെ കണ്ടതിൽ പ്രതികരണവുമായി എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. ബിജെപിയുടെ കളിപ്പാവകളായ ഗവർണർമാർ ഇവിടെ വന്ന് മതമേലധ്യക്ഷൻമാരെ കണ്ടതുകൊണ്ട് വിശ്വാസികൾ അവർക്ക് വോട്ട് ചെയ്യുമെന്ന് ചിന്തിച്ചാൽ അവർ വേറെ ഏതോ ലോകത്താണന്നേ പറയാനുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ സഭയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് ബിജെപി സർക്കാരാണ്. താൻ മണിപ്പൂരിൽ അത് നേരിട്ട് കണ്ടിരുന്നുവെന്നും ഹൈബി കൂട്ടിച്ചേർത്തു.  ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ കണ്ടിരുന്നു.. കൊച്ചിയിൽ കർദിനാൾ…

Read More

പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് പോകുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം കിടങ്ങൂർ സെന്റ് മേരിസ് കൂടല്ലൂർ പള്ളിയിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പള്ളിയിൽ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാർട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തുള്ളവരുടെ മേൽ ഇടിച്ചുകയറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിന്ന്…

Read More

‘കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണം’: മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭാ  മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും ചൂണ്ടിക്കാണിച്ചു. അതുപോലെ വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണം. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.   നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ…

Read More

ക്രിസ്മസ് നിറവിൽ ലോകം; നാടെങ്ങും ആഘോഷം, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ

സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. പ്രാര്‍ഥനയുടെ അകമ്പടിയോടെ ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ നടന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. കേരളത്തിലെ വിശ്വാസികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേര്‍ന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ…

Read More

സിറോ മലബാർ സഭാ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക ജനുവരിയിൽ

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ പുതിയ സഭാധ്യക്ഷനെ ജനുവരിയിലെ സിനഡിൽ തിരുമാനിക്കും. ജനുവരി 8 മുതൽ 13 വരെ സിനഡ് ചേർന്നാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മേജർ ആർച്ച് ബിഷപ്പിനെ മാർപ്പാപ്പ അംഗീകരിക്കണം. അംഗീകാരം കിട്ടിയാൽ ഉടൻ പ്രഖ്യാപനവും സ്ഥാനാരോഹണവും ഉണ്ടാകും. സഭാ നേതൃത്വം സർക്കുലറിലൂടെയാണ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. സിറോ മലബാർ സഭയുടെ പള്ളികളിൽ ഇന്ന് സർക്കുലർ വായിച്ചു. കർദ്ദിനാൾ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതോടെ ബിഷപ് സെബാസ്റ്റ്യൻ…

Read More

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; പെട്രോൾ പമ്പിനും പള്ളിക്കും നേരെ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 9 പേർ

ഗാസയിൽ പെട്രോൾ പമ്പിനും പള്ളിക്കും നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ പെട്രോൾ പമ്പിന് നേരെയും ഖാൻ യൂനിസിലെ പള്ളിക്ക് നേരെയുമാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. അതേസമയം, അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ സേനയുമായി സംഘർഷം തുടരുന്നതായി ഖസ്സാം ബ്രിഗേഡ്‌സ് വ്യക്തമാക്കി. അതിനിടെ, ഹമാസ് പോളിറ്റ് ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയയുടെ ഗാസയിലെ വീട് തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ അതിക്രമം തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ…

Read More