മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ; 20 കോടി 44 ലക്ഷം രൂപ സമാഹരിച്ചു: ഡിവൈഎഫ്ഐ

വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിന് 20 കോടി 44 ലക്ഷം രൂപ സമാഹരിച്ചുവെന്ന് ഡിവൈഎഫ്ഐ. പണമായി എത്തിയ സഹായം മാത്രമാണിതെന്നും മറ്റ് സഹായ വാഗ്ദാനങ്ങൾ വേറെയും ഉണ്ടെന്നും ഡിവൈഎഫ്ഐ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും കേരളമെന്താ ഇന്ത്യയല്ലേ എന്ന ചോദ്യം ശക്തമായി ഉയർത്തുമെന്നും നേതാക്കൾ പറഞ്ഞു. അതിശക്തമായ കേന്ദ്ര വിരുദ്ധ സമരത്തിലേക്ക് പോകുമെന്നും കേരളത്തിൽ ബിജെപിക്ക് വളരാൻ കഴിയാത്തതിന്റെ പകപോക്കലാണ് കേന്ദ്രം ചെയ്യുന്നതെന്നും അവർ പറഞ്ഞു.

Read More

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ; ഉടൻ സഹായം നൽകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി കെ.വി തോമസ്

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി തോമസ് വ്യക്തമാക്കി.ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളുടെയും കർഷകരുടെയും വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് നിർമല സീതാരാമൻ അറിയിച്ചതായി കെ.വി തോമസ് അറിയിച്ചു. കേരളം ഔദാര്യം അല്ല…

Read More

ചൂരൽമലയിൽ ചെളിയിൽ പുതഞ്ഞ് നോട്ടുകെട്ടുകൾ; 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്‌സ്

ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി അഗ്‌നി രക്ഷാസേന. ചൂരൽ മലയിലെ വെള്ളാർമല സ്‌കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകൾക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടിൽ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്‌നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. പ്ലാസ്റ്റിക് കവറിലായതിനാൽ കൂടുതൽ കേടുപാട് സംഭവിച്ചിട്ടില്ല. എന്നാൽ, ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. 500ൻറെ നോട്ടുകൾ അടങ്ങിയ ഏഴ് കെട്ടുകളും 100ൻറെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്….

Read More

വയനാട് ചൂരൽമലയിൽ കനത്ത മഴ ; പുഴയിൽ ഒഴുക്കിൽ പെട്ട പശുവിനെ രക്ഷപ്പെടുത്തി

വയനാട് ചൂരൽമലയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി കനത്ത മഴ തുടരുകയാണ്. പുഴയിൽ ഒഴുക്ക് വർധിച്ചതോടെ പശുക്കൾ പുഴയിൽ കുടുങ്ങി. ബെയ്ലി പാലത്തിന് സമീപം ആ​ദ്യം നിർമിച്ച നടപ്പാലം പൂർണമായും തകർന്നു. ആദ്യം ഒഴുക്കിൽപ്പെട്ട ഒരു കിടാവ് കരയ്ക്ക് കയറിയിരുന്നു. മറ്റൊരു പശുവിനെ അതിസാ​ഹസികമായാണ് അ​ഗ്നിശമനസേനയും സിവിൽ ഡിഫൻസും പൊലീസ് ഉദ്യോ​ഗസ്ഥരും രക്ഷപ്പെടുത്തിയത്. 15 മിനിറ്റിലധികം നേരം പശു പുഴയിൽ കുടുങ്ങി. പശുവിന് എന്തെങ്കിലും പരിക്ക് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.

Read More

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാവര്‍ക്കും റേഷന്‍ സൗജന്യമായി നല്‍കും: മന്ത്രി ജിആര്‍ അനില്‍

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണ്ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിലവില്‍ സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാരായ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് നിര്‍ദേശം…

Read More

വയനാട്ടിലെ ദുരന്തഭൂമിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തി; ബെയിലി പാലത്തിന്‍റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്‍മലയിലെത്തിയത്. ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം സന്ദര്‍ശിച്ചു. പാലത്തിന്‍റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി. വൈകുന്നേരത്തോടെ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്നതിനായാണ് ബെയിലി പാലം നിര്‍മിക്കുന്നത്. ദുരന്ത ഭൂമിയായ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെങ്കില്‍ പാലം നിര്‍മാണം പൂര്‍ത്തിയാകണം. മുണ്ടക്കൈയെയും ചൂരല്‍മലയെയും ബന്ധിപ്പിക്കുന്ന…

Read More