
ചുരക്ക നിസാരക്കാരനല്ല; അറിയാം ഔഷധഗുണങ്ങൾ
ഔഷധ ഗുണമുള്ള ചുരക്ക മലയാളികൾ പൊതുവേ പാചകം ചെയ്തു കഴിക്കാറില്ല. സാവാളയും കടല പരിപ്പും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടിയും ചുരക്കയും ഒരുമിച്ചു വറ്റിച്ചെടുക്കുന്ന ചുരക്ക കറി വടക്കേ ഇന്ത്യയിൽ പ്രിയമേറിയ ഡിഷ് ആണ്. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ Bottle gourd എന്ന് പറയുന്നു. വിവിധതരം ചുരക്കകളുണ്ട് പാൽച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്നത്. പ്രത്യേകതകൾ ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശം…