ഉയരത്തിൽ ഒന്നാമൻ; ബംഗളൂരു മാളിലെ ക്രിസ്മസ് ട്രീ കാണാം
ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ ആരവങ്ങളാണ്. ക്രിസ്മസ് ട്രീയും പുൽക്കൂടും ഒരുക്കാനുള്ള തിരക്കിലാണ് ആളുകൾ. ക്രിസ്മസ് ട്രീ ഒരുക്കുന്നതിൽ വ്യത്യസ്തകൾ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഈ ക്രിസ്മസ്-പുതുവത്സരകാലത്ത് ബംഗളൂരുവിലെ ഫീനിക്സ് മാൾ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുകയാണ്. കാരണം, അവിടെ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീയുടെ ഉയരമാണ്. ഉയരത്തിൽ മാത്രമല്ല, മനോഹാരിതയിലും ക്രിസ്മസ് ട്രീ മുന്നിൽത്തന്നെ. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ആണ് മാളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്നത്. നൂറ് അടിയാണ് (30.48 മീറ്റർ) ട്രീയുടെ ഉയരം. വൈദ്യുത ദീപാലങ്കാരങ്ങളാൽ മിന്നിത്തിളങ്ങുന്ന ക്രിസ്മസ്…