
‘ അസമിലെ ക്രിസ്ത്യൻ പള്ളികളിൽ പൊലീസ് അതിക്രമിച്ച് കയറി വിവര ശേഖരണം നടത്തി ‘ ; പരാതിയുമായി ക്രിസ്ത്യൻ സംഘടന
അസമിൽ പൊലീസ് ഉദ്യോഗസ്ഥർ ക്രിസ്ത്യൻ പള്ളികളിൽ അതിക്രമിച്ച് കയറി വിവരങ്ങൾ ശേഖരിക്കുകയും ചാര പ്രവർത്തനം നടത്തുകയുമണെന്ന് ആരോപണം. കർബി ആംഗ്ലോങ് ജില്ലയിലാണ് സംഭവം. ഇത്തരം പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ദിഫുവിലെ യനൈറ്റഡ് ക്രിസ്ത്യൻ ഫോറം ജില്ലാ കമ്മീഷണർക്ക് നിവേദനം നൽകി. ഒരാഴ്ചയായി പൊലീസ് പള്ളികളുടെയും അതിന്റെ നേതൃത്വത്തിന്റെയും വിവരങ്ങൾ ശേഖരിക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു. ദിഫു ടൗണിലെ പള്ളി വളപ്പിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറുകയായിരുന്നു. മുൻകൂട്ടി അറിയിക്കാതെയും ഔദ്യോഗിക നിർദേശങ്ങളില്ലാതെയും ഫോട്ടോ എടുക്കുകയും പള്ളികളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു….