
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ജനങ്ങൾക്ക് തെരഞ്ഞെടുക്കാം; അരവിന്ദ് കെജ്രിവാൾ
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാംപയിൻ ആരംഭിച്ച് അരവിന്ദ് കെജ്രിവാൾ. ‘ചൂസ് യുവർ മുഖ്യമന്ത്രി’ എന്ന ക്യാംപയിനിലൂടെ ജനങ്ങൾക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് റാലികളും ടൗൺഹാളുകളും സംഘടിപ്പിച്ചും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചുമാണ് കെജ്രിവാൾ ഗുജറാത്ത് പിടിക്കാൻ പ്രചാരണം നടത്തുന്നത്. ‘ജനങ്ങൾക്ക് മാറ്റം വേണം. പണപ്പെരുപ്പത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും ആശ്വാസം വേണം. ഒരു വർഷം മുമ്പ് ബിജെപി മുഖ്യമന്ത്രിയെ മാറ്റി….