
‘ശോകഗാനം പാടുന്നതിനിടയിൽ ചിത്രയ്ക്ക് എന്നോടുള്ള പിണക്കം മാറി’; എം.ജി. ശ്രീകുമാർ
മലയാളികളുടെ പ്രിയഗായകനാണ് എം.ജി. ശ്രീകുമാർ. സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എവർഗ്രീൻ കോമഡി ഹിറ്റ് ആയ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് കണ്ണീർ കായലിലേതോ… എന്നു തുടങ്ങുന്ന ശോകഗാനം. ആ പാട്ടിൻറെ റെക്കോഡിംഗ് വേളയിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറയുകയാണ് എംജി. ‘കണ്ണീർ കായലിലോതോ… ഗാനം റെക്കോർഡ് ചെയ്യുന്ന തലേദിവസം ചിത്രയുടെ ഭർത്താവുമായി ഒന്ന് വഴക്കിടേണ്ടി വന്നു. എന്തോ ഒരു കാര്യത്തിനാണ് വഴക്ക് കൂടിയത്. പണ്ട് നല്ല സുഹൃത്തുക്കളായിരുന്നു, പക്ഷേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും…