രാം ചരണിന് വീണ്ടും പെൺകുട്ടി ജനിക്കുമോയെന്ന് ഭയമാണ്, പാരമ്പര്യം തുടരാൻ ആൺകുട്ടി വേണം: വിവാദ പരാമർശം നടത്തി ചിരഞ്ജീവി

‌തന്റെ പേരക്കുട്ടികളിൽ എല്ലാവരും പെൺകുട്ടികളായിപ്പോയെന്ന് വിഷമത്തോടെ പരാമർശം നടത്തിയ ചിരഞ്ജീവിക്കെതിരെ വിമർശനം കടുക്കുന്നു. വീട് ലേഡീസ് ഹോസ്റ്റൽ പോലെയാണെന്നും തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനില്ലെന്നുമായിരുന്നു ചിരഞ്ജീവി പറഞ്ഞത്. രാംചരണിന് വീണ്ടും പെൺകുട്ടിയുണ്ടാകുമോ എന്ന പേടി തനിക്കുണ്ടെന്നും ‘ബ്രഹ്‌മ ആനന്ദം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കവെ ചിരഞ്ജീവി പറഞ്ഞു. തമാശ രൂപേണയാണ് ഇക്കാര്യം അവതരിപ്പിച്ചതെങ്കിലും പരാമർശം വലിയ വിമർശനത്തിന് വഴിയൊരുക്കി. ചിരഞ്ജീവിയുടെ വാക്കുകൾ: “ഞാന്‍ വീട്ടിലായിരിക്കുമ്പോള്‍, എനിക്ക് ചുറ്റും കൊച്ചുമക്കൾ ഓടിക്കളിക്കും. അപ്പോൾ,…

Read More

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നൽകി ചിരഞ്ജീവിയും രാംചരണും

വയനാട് ഉരുൾപൊട്ടലിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകൻ കൂടിയായ രാംചരണും കൂടി ഒരുകോടി രൂപ സംഭാവന ചെയ്തു. ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്ന് ചിരഞ്ജീവി കുറിച്ചു. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം ചേരുന്നു. താനും ചരണും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവനചെയ്യുന്നു. വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു. തെലുങ്ക്…

Read More

രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി

രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവി. ഇന്ത്യക്കാരുടെ 500 വര്‍ഷം നീണ്ട വേദനാജനകമായ കാത്തിരിപ്പ് അവസാനിക്കുകയാണ് എന്നാണ് ചിരഞ്ജീവി കുറിച്ചത്. പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്നും താരം പറഞ്ഞു. തന്റെ ആരാധന പുരുഷനായ ഹനുമാന്‍ നേരിട്ടെത്തി ചടങ്ങിലേക്ക് ക്ഷണിച്ചതുപോലെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു. ചിരഞ്ജീവിയുടെ കുറിപ്പ്: ചരിത്രം സൃഷ്ടിക്കുന്നു, എക്കാലത്തേയും ചരിത്രം. ഇത് ശരിക്കും ഒരു വല്ലാത്ത വികാരമാണ്. അയോധ്യയില്‍ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ ക്ഷണം ദൈവിക അവസരമായി ഞാൻ…

Read More

തൃഷയ്ക്കും മറ്റു താരങ്ങൾക്കുമെതിരെ നടൻ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു

നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു. തൃഷയെ കൂടാതെ നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്. മൂവരും തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ…

Read More