ജാതിയു​ടെയും മതത്തിന്റെയും പേരിലുളള വിഭജനത്തെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ചിരാഗ് പാസ്വാൻ

ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുസഫർനഗറിലെ പോലീസ് നിർദേശത്തെ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിയും ലോക്ജൻശക്തി നേതാവുമായ ചിരാഗ് പാസ്വാൻ. കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലികളിൽ കടയുടമയുടെ പേര് പ്രദർശിപ്പിക്കണമെന്നായിരുന്നു യു.പിയിലെ മുസഫർ നഗർ പോലീസിന്റെ നിർദേശം. മതത്തിന്റെയും ജാതിയു​ടെയും പേരിലുളള വിഭജനത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിർദേശത്തിനെതിരെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറും രംഗത്തുവന്നിരുന്നു. മുസഫർനഗർ പോലീസിന്റെ വിവാദ നിർദേശത്തിനെതിരെ വലിയ തോതിലാണ് വിമർശനമുയർന്നത്. ദരിദ്രർ, ധനികർ എന്നിങ്ങനെ മനുഷ്യരിൽ രണ്ടുവിഭാഗങ്ങളുണ്ടെന്നാണ് താൻ…

Read More

‘ചിരാഗ് പസ്വാൻ സീറ്റുകൾ വിറ്റു’; എൽജെപി വിട്ട് 22 നേതാക്കൾ, ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക് ജൻശക്തി പാർട്ടി (റാംവിലാസ്)യിൽനിന്ന് 22 നേതാക്കൾ രാജിവച്ചു. ചിരാഗ് പണം വാങ്ങി ലോക്സഭാ ടിക്കറ്റുകൾ വിൽക്കുകയാണെന്ന വിമർശനം ഉന്നയിച്ച ഇവർ, പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ മന്ത്രി രേണു കുശ്‌വാഹ, മുൻ എംഎൽഎയും എൽജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ സതീശ് കുമാർ, മന്ത്രി രവീന്ദ്ര സിങ്. അജയ് കുശ്‌വാഹ, സഞ്ജയ് സിങ്, എൽജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ധൻഗി എന്നീ പ്രമുഖരും പാർട്ടിവിട്ടവരിൽ…

Read More