
‘പൊതിച്ചോറ്’ പരാമര്‍ശത്തില്‍ ചിന്ത ജെറോമിനെതിരെ പരിഹാസം
കൊല്ലം ജില്ലയിലെ ആശുപത്രികളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിച്ച വോട്ടറോട് ചിന്താജെറോം നടത്തിയ പൊതിച്ചോര്‍ പരാമര്‍ശത്തില്‍ സോഷ്യല്‍മീഡിയില്‍ പരിഹാസം. ‘സര്‍ജറിയില്ലെങ്കിലെന്താ കുറച്ച് ചോറ് ഇടട്ടെ…’എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചു. റിപ്പോര്‍ട്ടര്‍ ടി വി കൊല്ലം ജില്ലയില്‍ സംഘടിപ്പിച്ച കുരുക്ഷേത്രം പരിപാടിയിലായിരുന്നു ചിന്ത ജെറോമിന്റെ പ്രതികരണം. പരാമര്‍ശത്തില്‍ ട്രോളുകള്‍ നിറയുകയാണ് ‘കൊല്ലം ജില്ലാ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി വൈകിട്ട് ആറ് മണിക്ക് ശേഷം ഒരാള്‍ പോയാല്‍ നേരെ മെഡിക്കല്‍ കോളെജിലേക്കാണ് എഴുതുന്നത്. അവിടെ പാരസെറ്റമോള്‍ ഡൈക്ലോഫെനകിന്റെ…