
ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദം; ഗവർണർ ചാൻസിലറോട് റിപ്പോർട്ട് തേടി
യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി സംബന്ധിച്ച വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടി. ചിന്ത ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു സമർപ്പിച്ച പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പിവിസി പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കു നിവേദനം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് നിവേദനം നല്കിയത്. ചിന്ത ജെറോമിന്റെ…