
ചിന്നക്കനാല്‍ റിസര്‍വ് വനം വിജ്ഞാപനം അടിയന്തരമായി റദ്ദാക്കണമെന്ന് ജോസ് കെ മാണി
ചിന്നക്കനാൽ റിസർവനം സംബന്ധിച്ച കരട് വിജ്ഞാപനം മരവിപ്പിക്കുകയല്ല അടിയന്തരമായി റദ്ദാക്കുകയാണ് ചെയ്യേണ്ടതെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേരള വനം നിയമം 4-ാം വകുപ്പ് പ്രകാരം ഏതെങ്കിലും ഭൂമി റിസര്‍വ് വനമായി മാറ്റാനായി സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചാല്‍ ആ ഭൂമി അപ്പോള്‍ തന്നെ റിസര്‍വ് വനമായി വേർതിരിച്ച് നടപടിക്രമങ്ങളിലേക്ക് പോകും. അവിടെ ജനജീവിതവും കാർഷിക പ്രവർത്തനങ്ങളും അസാധ്യമാകും. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ റവന്യൂഭൂമി റിസര്‍വ് വനമായി നിര്‍ദേശിച്ചുകൊണ്ടുള്ള…