ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം ; ഷെഡ് തകർത്തു

ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു

Read More

വന്യമൃഗ ശല്യം; ഇടുക്കി ചിന്നക്കനാലിലും മറയൂരിലും ജീപ്പ് സഫാരിക്ക് നിയന്ത്രണം

ചിന്നക്കനാലിലും മറയൂരിലും ജീപ്പ് സഫാരിക്ക് നിയന്ത്രണം. വന്യമൃഗങ്ങളുടെ ആക്രമണം കണക്കിലെടുത്താണ് നടപടി. മൂന്നാർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് മറയൂർ, ശാന്തൻപാറ പൊലീസ് ഉത്തരവിറക്കിയത്. റിസോർട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളിൽ നിന്നുള്ള സഫാരികൾക്കാണ് നിയന്ത്രണം. രാത്രി എട്ടുമണിക്ക് ശേഷം സഞ്ചാരികളുമായി സഫാരി നടത്താൻ പാടില്ലെന്നാണ് നിർദേശം. അതേസമയം കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിന്റെ മൃതദേഹം സംസ്ക്കരിച്ചു. കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. താമരശ്ശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം നിർവഹിച്ചു….

Read More

ആനകളില്‍ നിന്നു രക്ഷനേടാന്‍ മരത്തില്‍ തീര്‍ത്ത ഇടുക്കിയിലെ സര്‍ക്കാര്‍ ഓഫിസ് ഇന്നും കൗതുകം

ഇടുക്കിയിലെ അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, പടയപ്പ തുടങ്ങിയ കാട്ടാനകള്‍ നമുക്ക് സുപരിചിതമാണ്. ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ എന്ന കാട്ടാന സൃഷ്ടിച്ച പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആനയെ മയക്കുവെടിവച്ച് പിടികൂടി പെരിയാറില്‍ തുറന്നുവിടുകയും ചെയ്തിരുന്നു. എന്നാല്‍, അരിക്കൊമ്പന്‍ പ്രശ്‌നം അവിടെ അവസാനിച്ചില്ല. തമിഴ്‌നാട്ടിലെ കമ്പത്തേക്കു കടന്ന അരിക്കൊമ്പന്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കമ്പത്തു തമ്പടിച്ചിരിക്കുന്ന ആനയെ പിടികൂടാനുള്ള ഒരുക്കള്‍ നടക്കുകയാണിപ്പോള്‍. അന്നത്തെ ശല്യക്കാരായ കാട്ടാനകളുടെ പേരുകളൊന്നും അറിയില്ല. എന്നാല്‍, കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടാനായി അറുപതു വര്‍ഷം മുമ്പു നിര്‍മിച്ച ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തെ…

Read More

ചിന്നക്കനാലിലേക്കു തിരിച്ചെത്തിയേക്കുമെന്ന സൂചന; അരിക്കൊമ്പൻ കുമളിയിൽനിന്ന് 8 കിലോമീറ്റർ അകലെ

അരിക്കൊമ്പൻ പഴയ തട്ടകമായ ചിന്നക്കനാലിലേക്കു തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി പുതിയ വിവരങ്ങൾ പുറത്ത്. കേരള അതിർത്തി വിട്ട് അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലേക്ക് പ്രവേശിച്ചതായി വനംവകുപ്പ് അറിയിച്ചു. കുമളിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ലോവർ ക്യാംപ് പവർ ഹൗസിനു സമീപം വനത്തിലെത്തിയതായാണ് ജിപിആർഎസ് സിഗ്ന‌ലുകൾ നൽകുന്ന സൂചന. നിലവിലുള്ള സ്ഥലത്തുനിന്ന് അരിക്കൊമ്പന് ചിന്നക്കനാൽ ഭാഗത്തേക്കു പോകാനാകുമെന്നാണ് വിവരം. അരിക്കൊമ്പന്റെ ഇപ്പോഴത്തെ സഞ്ചാരപാത ചിന്നക്കനാൽ ദിശയിലാണ്. ഇപ്പോഴത്തെ സഞ്ചാരപാതയിൽ തുടർന്നാൽ അരിക്കൊമ്പന് ചിന്നക്കനാലിൽ എത്തിച്ചേരാനാകുമെന്നതാണ് ആശങ്ക കൂട്ടുന്നത്. കൊട്ടാരക്കാര –…

Read More

ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു; ചക്കക്കൊമ്പനും കൂട്ടത്തിൽ

ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വിളക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിനു സമീപം രാജന്റെ വീടാണ് തകർത്തത്. കാട്ടാനക്കൂട്ടത്തിൽ ചക്കക്കൊമ്പനും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്‌തെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.  ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകർത്തത്. അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തിൽ മറ്റ് ആനകൾ അക്രമകാരികളായെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, വന്യമൃഗശല്യം പരിഹരിക്കാൻ വിദ്ഗധ പാനൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ…

Read More

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. കൂടാതെ ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കുകയും വേണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അരിക്കൊമ്പൻ കേസ് പരി​ഗണിക്കുന്നതിനിടെ വനം വകുപ്പിനെതിരെ ഹൈക്കോടതിയുടെ വിമർശനം…

Read More

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനെ എതിര്‍ത്ത ഹൈക്കോടതി നിലപാടിന് പിന്നാലെ ഇടുക്കി സിങ്കുകണ്ടത്ത് നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പനെ പിടികൂടണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൂടാതെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More