
ചിന്മോയ് കൃഷ്ണദാസ് ജയിലിലേക്ക് ; ജാമ്യം നിഷേധിച്ച് ബംഗ്ലദേശ് കോടതി
ഹൈന്ദവ ആത്മീയ നേതാവ് ചിന്മോയ് കൃഷ്ണദാസ് ബ്രഹ്മചാരിക്ക് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി നടപടിയിൽ ആശങ്കയറിയിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും ചിന്മയ് കൃഷ്ണദാസിന്റെ അനുയായികൾ പ്രതിഷേധിവുമായി രംഗത്ത് എത്തിയിരുന്നു. സമ്മിളിത സനാതനി ജോതെ നേതാവായ കൃഷ്ണദാസ് ബ്രഹ്മചാരിയെ തിങ്കളാഴ്ച ധാക്കയിലെ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് കഴിഞ്ഞ ഒക്ടോബർ 30ന് രജിസ്റ്റർ ചെയ്ത…