ലൈംഗികാതിക്രം: നടന്‍ ജോണ്‍ വിജയ്‌ക്കെതിരേയുള്ള പരാതികള്‍ പുറത്തുവിട്ട് ഗായിക ചിന്മയി
നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും സ്ഥിരം സന്ദര്‍ശകനും നിരവധി വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്ത നടന്‍ ജോണ്‍ വിജയ്‌ക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി ഒരു കൂട്ടം സ്ത്രീകള്‍. പരാതികളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് ഗായിക ചിന്മയി. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമാണ് ജോണ്‍ വിജയ്. നിരവധി മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് അഭിമുഖത്തിനായി എത്തിയ തന്നോട് നടന്‍ മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവര്‍ത്തക സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണിപ്പോള്‍ ചിന്മയി സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടത്. ജോലി സ്ഥലത്തും പബ്ബുകളിലും റെസ്‌റ്റോറന്റുകളിലും…