
സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം
ഈ വർഷം ജൂലൈ ഒന്ന് മുതൽ ചൈനയിൽനിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ. ചൈനീസ് നഗരമായ ഷാങ്ഹായിൽ നടന്ന ഐ.ടി.ബി എക്സിബിഷനിൽ വിശിഷ്ടാതിഥി രാജ്യമായി പങ്കെടുക്കവേയാണ് സൗദി ചൈനക്ക് അംഗീകൃത ഡെസ്റ്റിനേഷൻ പദവി (എ.ഡി.എസ്) നൽകിയതായി പ്രഖ്യാപിച്ചത്. നിരവധി ഉന്നതതല യോഗങ്ങളും ധാരണാപത്രങ്ങളുടെ ഒപ്പിടലും ഇരു രാജ്യങ്ങളുടെയും ടൂറിസം വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിനുള്ള വിവിധ നടപടികളും പൂർത്തിയാക്കിയശേഷമാണ് പ്രഖ്യാപനമുണ്ടായത്. സൗദിയിലേക്ക് വിനോദസഞ്ചാരികളെ അയക്കുന്ന മൂന്നാമത്തെ വലിയ രാജ്യം എന്ന നിലയിൽ 2030ഓടെ 50 ലക്ഷത്തിലധികം…